
തലശ്ശേരി ∙ പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ. ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് വരുന്ന ബസ്സുകളും കോഴിക്കോട് – തലശ്ശേരി റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് സമരത്തിന്റെ ഭാഗമായിട്ടുണ്ട്.
അതേ സമയം കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസ്സുകൾ ഓടുന്നുണ്ട്. കൂടുതൽ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി.
വടകര, തൊട്ടിൽപാലം, നാദാപുരം, തലശ്ശേരി, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിൽ സമരം യാത്രക്കാരെ സാരമായി ബാധിച്ചു.
അക്രമവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് പിടികൂടിയിരുന്നു. കെ.സി.
ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി തൊട്ടിൽ പാലം റൂട്ടിൽ ഓടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ നാദാപുരം ഇരിങ്ങണ്ണൂരിലെ കെ.
വിഷ്ണുവിനെയാണ് ഒരു സംഘം ആളുകൾ തിങ്കളാഴ്ച ബസിൽ കയറി മർദിച്ചത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിലും ബസുകൾ പണിമുടക്കിയിരുന്നു.
പ്രധാന പ്രതികളായ വിശ്വജിത്ത്, സവാദ് എന്നിവരെ അറസ്റ്റ് ചെയ്യുന്നതുവരെ തലശ്ശേരി– തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവീസ് നടത്തില്ലെന്ന നിലപാടിലാണ് ബസ് ജീവനക്കാർ.
സംഭവത്തിൽ 7 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രണ്ട് പേർ അറസ്റ്റിലായി.
പ്രധാന പ്രതി നാദാപുരം വെള്ളൂർ ചീക്കിലോട്ടു താഴെക്കുനി വിശ്വജിത്ത് നാദാപുരം സ്റ്റേഷനിൽ എട്ടിലേറെ കേസുകളിൽ പ്രതിയാണ്. നാദാപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും വിശ്വജിത്തുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]