
അഞ്ചരക്കണ്ടി ∙ തട്ടാരിപ്പാലം–പാളയം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയാണ്.
കൂടാതെ റോഡിന്റെ വശങ്ങളിൽ കെട്ടിട അവശിഷ്ടങ്ങളും മറ്റും തള്ളുന്നതും പതിവാണെന്ന് പരിസരവാസികൾ ആരോപിച്ചു.
തെരുവുനായ ശല്യവും റോഡിന്റെ ശോച്യാവസ്ഥയും കാരണം പാളയത്തിൽ നിന്ന് കാൽനടയായി അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകാൻ പറ്റുന്നില്ലെന്നു നാട്ടുകാർ പറയുന്നു.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഞ്ചായത്ത് തലത്തിൽ നടപടി വേണമെന്നും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പാളയം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനു തുടക്കം കുറിക്കാനും കമ്മിറ്റി തീരുമാനിച്ചു.
വാർഡ് പ്രസിഡന്റ് കെ.സജേഷ് അധ്യക്ഷത വഹിച്ചു. കെ.സി.അബ്ദുറഹ്മാൻ, ശശി പാളയം, കെ.പുരുഷോത്തമൻ, സി.വിജേഷ്, സി.സൗരവ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]