
തലശ്ശേരി ∙ ചാലിൽ സെന്റ് പീറ്റേഴ്സ് പളളിയിലെ പള്ളിമേടയുടെ ഒരു ഭാഗം തകർന്ന് അവശിഷ്ടങ്ങൾ പള്ളി വക കടമുറിക്ക് മുകളിൽ വീണു. കട
മുറി പൂർണമായി തകർന്നു. അപകടസമയത്ത് പള്ളിമേടയിലുണ്ടായിരുന്ന വികാരി ഫാ.
ജോസഫ് കൊറ്റ്യത്തും കടയിലുണ്ടായിരുന്നവരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.50ന് ആണ് അപകടം.
ഇരുനിലക്കെട്ടിടത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഒന്നാംനിലയിലാണ് പള്ളിമേട. താഴത്തെ നിലയിൽ സഭയുമായി ബന്ധപ്പെട്ട
സംഘടനകളുടെ ഓഫിസാണ് പ്രവർത്തിക്കുന്നത്. മുകൾനിലയിൽ ഇടവക വികാരിയുടെ കിടപ്പുമുറിയോടു ചേർന്ന ശുചിമുറി ഉൾപ്പെടുന്ന ഭാഗമാണ് നിലംപൊത്തിയത്.
ശബ്ദം കേട്ട് മുറിയിൽനിന്ന് ഫാ.
ജോസഫ് പിന്നോട്ട് മാറുമ്പോഴേക്കും ശുചിമുറി ഉൾപ്പെടെയുള്ള ഭാഗം തകർന്നിരുന്നു. ജെജെ സ്റ്റോർസ് എന്ന വാടക സാധനങ്ങൾ നൽകുന്ന കടയാണ് തകർന്നത്.
മുകളിൽനിന്ന് ഒച്ചകേട്ട് കടയുടമ ജോയ് ആന്റണിയും കടയിലുണ്ടായിരുന്ന സാജൻ, മാത്യു എന്നിവരും റോഡിലേക്ക് ഇറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളും മേശയും കസേരകളും പാത്രങ്ങളും ഉൾപ്പെടെ മുഴുവൻ സാധനങ്ങളും നശിച്ചു.
ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിലേക്ക് കെട്ടിടം പതിക്കാത്തത് രക്ഷയായി.
സ്പീക്കർ എ.എൻ.ഷംസീർ, നഗരസഭാധ്യക്ഷ കെ.എം.ജമുനറാണി, തിരുവങ്ങാട് വില്ലേജ് ഓഫിസർ പി.വി.മഹേഷ്, കണ്ണൂർ രൂപത വികാർ ജനറൽ മോൺ. ക്ലാരൻസ് പാലിയത്ത്, ചാൻസലർ ഫാ.സുദീപ് മുണ്ടയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ.ജോർജ് പൈനാടത്ത്, രാഷ്ട്രീയപാർട്ടി നേതാക്കളായ സി.കെ.രമേശൻ, എം.പി.അരവിന്ദാക്ഷൻ, കെ.എ.ലത്തീഫ്, കാരായി ചന്ദ്രശേഖരൻ, സി.പി.സുമേഷ്, അനസ് ചാലിൽ, നസീർ, സി.കെ.പി.മമ്മു, ബഷീർ ചെറിയാണ്ടി, തഫ്ലിം മാണിയാട്ട് തുടങ്ങിയവരും പള്ളിയിലെത്തി.
“രാവിലെ മുറിയിൽ വിശ്രമിക്കാൻ പോയതായിരുന്നു.
കെട്ടിടം തകർന്ന ഭാഗത്ത് അതുവരെ ഞാനുണ്ടായിരുന്നു. പൊടുന്നനെ മുകളിൽ നിന്ന് ഒച്ച കേട്ടു.
എന്താണ് സംഭവിക്കുന്നതെന്ന് നോക്കാൻ പിറകോട്ട് മാറിയതും കെട്ടിടത്തിന്റെ അറ്റത്തെ ഭാഗം നിലംപൊത്തുന്നതാണ് കണ്ടത്.”
ഫാ.ജോസഫ് കൊറ്റ്യത്ത്, വികാരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]