
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള തീരത്ത് മത്സ്യബന്ധനം നടത്താം. ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വിലക്ക്
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേരാറമ്പ്, മുണ്ടപ്പറമ്പ് സ്റ്റോൺ ക്രഷർ, നിടുകുളം, നിടുകുളം ടവർ, ചോല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
സീറ്റ് ഒഴിവ്
ഇരിട്ടി ∙ മഹാത്മാഗാന്ധി കോളജിൽ എംകോം, എംഎസ്സി മാത്തമാറ്റിക്സ് കോഴ്സുകളിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുളള ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ അസ്സൽ രേഖകളുമായി നാളെ കോളജിൽ എത്തണം.
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിരുദതലത്തിൽ കൊമേഴ്സ് വകുപ്പിൽ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത 3 സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ രേഖകളുമായി ഇന്ന് രാവിലെ 10ന് കോളജിൽ എത്തണം.
9495077356 ചാലോട് ∙ മുട്ടന്നൂർ കോൺകോഡ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ബിബിഎ, ബിസിഎ, ബികോം കോഓപ്പറേഷൻ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നാളെ കോളജിൽ നേരിട്ടു ഹാജരാകണം.
0490486633.
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഓഗസ്റ്റ് 4ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
0497 2731094
നിയമനം
പാനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് കരാറടിസ്ഥാനത്തിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ഏഴാം തീയതി രാവിലെ 11 മണിക്ക് പാനൂർ നഗരസഭാ ഓഫിസിൽ അഭിമുഖം. 04902318565
അസിസ്റ്റന്റ് പ്രഫസർ നിയമനം
നടുവിൽ ഗവ.
പോളിടെക്നിക് കോളജിൽ മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ആറാം തീയതി രാവിലെ 10.30ന് കോളജിൽ അഭിമുഖം. 0460 2251033
ഡോക്ടർ ഒഴിവ്
ഇരിട്ടി ∙ അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 5ന് 11ന് ജില്ല അസി.കലക്ടറുടെ ഓഫിസിൽ നടക്കും.
കൂടുതൽ വിവരങ്ങൾ അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം, അയ്യൻകുന്ന് പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് അറിയാം.
നവോദയ വിദ്യാലയത്തിൽ പ്രവേശനം
ചെണ്ടയാട് ജവാഹർ നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 13 വരെ നീട്ടി. ഡിസംബർ 13ന് ആണ് പ്രവേശന പരീക്ഷ.
04902962965
4 വർഷ ബിരുദ പ്രോഗ്രാമിൽ പ്രവേശനം
ധർമടം ∙ ഗവ.ബ്രണ്ണൻ കോളജിൽ കണ്ണൂർ സർവകലാശാലാ 4 വർഷ ബിരുദ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിൽ എസ്സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്ത അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 2ന് അകം അപേക്ഷകൾ കോളജ് ഓഫിസിൽ നേരിട്ട് സമർപ്പിക്കണം.
ബിഎ, ബിസിഎ കോഴ്സുകളിൽ പ്രവേശനം
ചൊക്ലി ∙ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.
കോളജിൽ ബിഎ ഹിസ്റ്ററി, ബിസിഎ കോഴ്സുകളിൽ എസ്സി, എസ്ടി വിഭാഗങ്ങളിലും ബികോം കോഴ്സിൽ എസ്സി, എസ്ടി, പിഡബ്ള്യുഡി വിഭാഗങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്. അർഹരായവർ ഓഗസ്റ്റ് 4ന് 10ന് കോളജിൽ എത്തണം.
ഫോൺ: 9188900210. ഡിഗ്രി/പിജി സ്പോട് അഡ്മിഷൻ
നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം കോ ഓപ്പറേഷൻ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം കോഴ്സുകളിൽ സ്പോട് അഡ്മിഷൻ നടത്തുന്നു.
85470 05059.
ട്യൂട്ടർ/ജൂനിയർ റസിഡന്റ് ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ റസിഡന്റ് / ട്യൂട്ടറെ നിയമിക്കുന്നു. ഓഗസ്റ്റ് 6ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം.
gmckannur.edu.in
ക്ലാർക്ക് കം ടൈപ്പിസ്റ്റ്
മാടായി ഐടിഐയിൽ ഒരു വർഷത്തേക്ക് അപ്രന്റീസ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തും. ഓഗസ്റ്റ് 8ന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ എത്തണം.
0497 2700596 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]