
വയലുകളിൽ ബംഗാളി നാട്ടിപ്പാട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണപുരം ∙ ബംഗാളിപ്പാട്ടിന്റെ ഈണങ്ങളുമായി കണ്ണപുരം അയ്യോത്ത് നെൽവയലിൽ ഞാറുനടാൻ ബംഗാളിലെ മുർഷിദാബാദിൽനിന്നു ഈ വർഷവും തൊഴിലാളികളെത്തി. ജില്ലയിലെ വിവിധ വയലുകളിൽ ബംഗാളി നാട്ടിപ്പാട്ടിന്റെ ഈണത്തിലും താളത്തിലും ഞാറു നട്ടു നീങ്ങുന്ന തൊഴിലാളികൾ നാടിന് കൗതുകമാകുന്നു. മുർഷിദാബാദ് സ്വദേശികളായ 40 പേരാണ് നെൽക്കൃഷിക്കായി എത്തിയത്.കണ്ണപുരത്തും സമീപപ്രദേശങ്ങളിലുമായി 500 ഏക്കർ വയലിൽ ഇവർക്ക് ഞാറു നാടാനുണ്ട്. ഇവരെ കൂടാതെ സേലത്തു നിന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള മറ്റൊരു സംഘവും അയ്യോത്ത് വയലിൽ ഞാറു നടാനെത്തിയിട്ടുണ്ട്. പറശ്ശിനിക്കടവ്, ഏഴോം, പട്ടുവം, ചെറുതാഴം, കുഞ്ഞിമംഗലം, മയ്യിൽ എന്നിവിടങ്ങളിൽ ഭൂരിഭാഗവും അതിഥിത്തൊഴിലാളികളാണ് നെൽവയലിൽ ഇറങ്ങുന്നത്. കൃഷിപ്പണികൾക്കു മാത്രം കരാർ എടുത്താണ് ഇവരെത്തിയത്. രാവിലെ 6ന് വയലിലെത്തുന്ന സംഘം പാട്ടും പാടി അതിവേഗത്തിലാണ് ഞാറുനടുന്നത്.