
തായമ്പകയിൽ അരങ്ങേറ്റം കുറിച്ച് കുട്ടികള്‍
കണ്ണൂർ ∙ ക്ഷേത്രകലാ അക്കാദമിയിൽ നിന്നും 2024-25 വർഷം തായമ്പകയിൽ വിജിൻ കാന്ത് വയലപ്ര പരിശീലനം നൽകി കോഴ്സ് പൂർത്തിയാക്കിയ കുട്ടികളുടെ അരങ്ങേറ്റം മാടായിക്കാവ് സരസ്വതീ മണ്ഡപത്തിൽ നടന്നു. ക്ഷേത്രകലാ അക്കാദമി ഭരണസമിതി അംഗം ഗോവിന്ദൻ കണ്ണപുരത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മാടായിക്കാവ് മാനേജർ എൻ.നാരായണ പിടാരർ, ക്ഷേത്ര നവീകരണ സമിതി സെക്രട്ടറി കെ.വി.ബൈജു, സന്തോഷ് മുള്ളിക്കോട്, തായമ്പക പരിശീലകൻ വിജിൻ കാന്ത് വയലപ്ര, എം.വി.വിജയ എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് സ്വാഗതവും സംഘാടക സമിതിയംഗം കെ.വി.കൃഷ്ണൻ നന്ദിയും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]