
കണ്ണൂർ ജില്ലയിൽ ഇന്ന് (01-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
∙ മഴ ശക്തമായി തുടരും.
∙ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. അധ്യാപക നിയമനം
∙ കണ്ണൂർ ഗവ.
വൊക്കേഷനൽ ഹയർസെക്കൻഡറി (സ്പോർട്സ്) സ്കൂളിൽ വിഎച്ച്എസ്സി വിഭാഗത്തിൽ ഫിസിക്കൽ എജ്യുക്കേഷൻ, ലീവ് വേക്കൻസിക്കു സാധ്യതയുള്ള എൻവിടി കെമിസ്ട്രി (സീനിയർ) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 4ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
ഫോൺ: 04972712921
പഴയങ്ങാടി ∙ നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്എസ്എ പാർടൈം മലയാളം തസ്തികയിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. അഭിമുഖം 3ന് രാവിലെ 10ന്.
∙ നെരുവമ്പ്രം ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ എച്ച്എസ്എ പാർട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 3ന് രാവിലെ 10ന് സ്കൂൾ സൂപ്രണ്ട് മുൻപാകെ അഭിമുഖം.
ഫോൺ: 94463 01684.
കണ്ണൂർ∙ ശ്രീനാരായണ കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നാളെ രാവിലെ 10ന് കോളജ് ഓഫിസിൽ അഭിമുഖം.
ചിറക്കര∙ജിവിഎച്ച്എസ്എസിൽ എച്ച്എസ്എ ഹിന്ദി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം ജൂൺ 3ന് 11ന് സ്കൂൾ ഓഫിസിൽ. സൈക്കോളജിസ്റ്റ്
തലശ്ശേരി എരഞ്ഞോളിപ്പാലം ഗവ.
ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 5ന് മുൻപ് ലഭിക്കണം.
ഫോൺ: 0490-2321605
അപ്രന്റിസ്ഷിപ് മേള
തോട്ടട ഗവ.
വനിതാ ഐടിഐയിൽ 9ന് പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേള നടക്കുന്നു. ഐടിഐ ട്രേഡ് പാസായി നാഷനൽ അപ്രന്റിസ്ഷിപ് ട്രെയ്നിങ് ലഭിക്കാത്ത ട്രെയിനികൾക്ക് മേളയിൽ പങ്കെടുക്കാം. ഫോൺ: 04972704588.
നീന്തൽ പരിശീലന ക്യാംപ് ഇന്ന്
കുഞ്ഞിമംഗലം ∙ രാജൻ ബ്രദേഴ്സ് കോച്ചിങ് സെന്ററിന്റെ സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന ക്യാംപ് ഇന്ന് 4.30നു കുഞ്ഞിമംഗലം തെക്കുമ്പാട് വീരചാമുണ്ഡേശ്വരി ക്ഷേത്ര കുളത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.വി.ദീപു ഉദ്ഘാടനം ചെയ്യും. തെങ്ങിൻതൈകൾ വിൽപനയ്ക്ക്
പിലാത്തറ ∙ ചെറുതാഴം കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തിയിട്ടുണ്ട്.
നാളെ രാവിലെ 10 മുതൽ ഭൂനികുതി രശീതി, ആധാർ കാർഡ് സഹിതം കൃഷിഭവനിൽ എത്തേണ്ടതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]