കണ്ണൂർ ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു കണ്ണൂരിലെത്തും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന രാഹുൽഗാന്ധി രാവിലെ 10ന് പൊലീസ് മൈതാനിയിൽ പ്രസംഗിക്കും.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ യോഗത്തിൽ പങ്കെടുക്കും. കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽഗാന്ധി കോഴിക്കോട്ടേക്കു തിരിക്കും.
സമ്മേളനത്തിന് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ജില്ലാ ആശുപത്രി പരിസരം, എൽഐസി ഓഫിസ് പരിസരം, എസ്എൻ പാർക്ക് പരിസരം, ടൗൺ ഹൈസ്കൂൾ പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

