കണ്ണൂർ ∙ സമയം കഴിഞ്ഞിട്ടും പരീക്ഷ എഴുതേണ്ട ഒരു വിദ്യാർഥി പോലും ഹാജരായില്ല!
പയ്യന്നൂർ കോറോം ശ്രീനാരായണ എൻജിനീയറിങ് കോളജ് അധികൃതർ അത്ഭുതപ്പെട്ടു. പരീക്ഷാ നടത്തിപ്പിന്റെ ഒരു അറിയിപ്പ് പോലും ലഭിക്കാത്ത കണ്ണൂർ തോട്ടട
എസ്എൻ കോളജിൽ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും ഏറെ വിദ്യാർഥികൾ പരീക്ഷ എഴുതാൻ എത്തിയതുകണ്ട് ഇവിടുത്തെ അധികൃതരും അന്ധാളിച്ചു നിന്നു.
അമൃത വിശ്വ വിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ അഡ്മിഷൻ ഭാഗമായ എൻട്രൻസ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത സ്വകാര്യ ഏജൻസി ഹാൾടിക്കറ്റ് തയാറാക്കുമ്പോൾ വന്ന തെറ്റാണ് കാരണമെന്ന് അറിഞ്ഞതോടെ പയ്യന്നൂരിലെയും തോട്ടടയിലെയും കോളജ് അധികൃതർക്ക് ആശ്വാസമായെങ്കിലും പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ നന്നേ വലഞ്ഞു. സമയം ക്രമീകരിച്ച് എല്ലാവർക്കും പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാക്കുമെന്നും അതിനുവേണ്ട
യാത്രാ ചെലവടക്കം വഹിക്കാമെന്നും പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള സ്വകാര്യ ഏജൻസി അറിയിച്ചതോടെ വിദ്യാർഥികൾക്കും ആശ്വാസമായി. 17 MINUTES AGO 1 HOUR 24 MINUTES AGO 2 HOURS 15 MINUTES AGO രാവിലെ 9, ഉച്ചയ്ക്ക് 12, 2 എന്നിങ്ങനെ മൂന്ന് സമയങ്ങളിലായി ഇന്നലെയും ഇന്നും എൻട്രൻസ് പരീക്ഷകൾ നടക്കുമെന്നായിരുന്നു അറിയിപ്പ്.
രാവിലെ 9നുള്ള പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥികൾ കൃത്യം 8.15ന് കണ്ണൂർ തോട്ടടയിലെ എസ്എൻ കോളജിലുള്ള പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ഹാൾ ടിക്കറ്റിലുണ്ടായിരുന്നത്.
ഇതുപ്രകാരം വിദ്യാർഥികൾ തോട്ടട എസ്എൻ കോളജിൽ എത്തിയെങ്കിലും പരീക്ഷാ നടത്തിപ്പിന്റെ ഒരു തയാറെടുപ്പും കാണാതെ വലഞ്ഞു.
കോളജ് അധികൃതർ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിച്ച് അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുമായി ഫോണിൽ ബന്ധപ്പെട്ടു. ഉടനെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല നൽകിയ സ്വകാര്യ ഏജൻസിയെ അമൃത വിശ്വവിദ്യാപീഠം അധികൃതർ ബന്ധപ്പെട്ടു.
ഹാൾ ടിക്കറ്റ് തയാറാക്കിയ സ്വകാര്യ ഏജൻസിക്ക് പറ്റിയ ക്ലറിക്കൽ അബദ്ധമാണെന്ന് മനസ്സിലാക്കിയ യൂണിവേഴ്സിറ്റി അധികൃതർ ഇക്കാര്യം തോട്ടട
എസ്എൻ കോളജ് അധികൃതരെ അറിയിച്ചു. സ്വകാര്യ ഏജൻസി അധികൃതരോട് എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതാനുള്ള സൗകര്യം സ്വന്തം ഉത്തരവാദിത്വത്തിൽ ഏർപ്പാടാക്കണമെന്ന് യൂണിവേഴ്സിറ്റി നിർദേശിച്ചു.
തുടർന്നുള്ള സമയങ്ങളിലെ പരീക്ഷ ഇന്നലെ തന്നെ എഴുതാൻ താൽപര്യം പ്രകടിപ്പിച്ച വിദ്യാർഥികളെ പയ്യന്നൂരിലേക്ക് വാഹനം ഏർപ്പാടാക്കി എത്തിച്ചു. ഇന്നു നടക്കുന്ന പരീക്ഷ എഴുതിക്കോളാമെന്ന് പറഞ്ഞ വിദ്യാർഥികൾക്ക് പയ്യന്നൂർ കേന്ദ്രത്തിൽ ഇന്ന് പരീക്ഷ എഴുതാനുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

