മൂന്നാർ∙ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനിടയിലും ഭൂരിഭാഗം സർവീസുകളും നടത്തി ഫെസ്റ്റിവൽ സീസണിൽ മികച്ച വരുമാനം നേടി മൂന്നാർ കെഎസ്ആർടിസി. കഴിഞ്ഞ 24 മുതൽ ഞായറാഴ്ച വരെയാണ് ഡിപ്പോയിൽ അധികൃതർ നൽകുന്ന അതതു ദിവസത്തെ ടാർഗറ്റുകളും കടന്നുള്ള വരുമാനം ലഭിച്ചത്. 24-ാം തീയതി 8.35 ലക്ഷം രൂപ ലഭിച്ചതാണ് ഏറ്റവും കൂടിയ വരുമാനം.
28 സർവീസുകളാണ് അന്ന് ഓടിയത്. 25ന് 6.39, 26ന് 7.90, 27ന് 7.30, 28ന് 7.07 ലക്ഷം രൂപയായിരുന്നു വരുമാനം.
25 മുതൽ 28 സർവീസുകളാണ് ദിവസവും മൂന്നാർ ഡിപ്പോയിൽനിന്നു സർവീസ് നടത്തുന്നത്.
ബെംഗളൂരു, തേനി, ഉദുമൽപേട്ട അന്തർസംസ്ഥാന സർവീസുകളും തിരുവനന്തപുരം ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളുമാണ് ഏറ്റവുമധികം വരുമാനം നേടിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാർ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി ബസുകൾ മണിക്കൂറുകളാണ് കുരുക്കിൽപെട്ടുകിടക്കുന്നത്.
ഇതെല്ലാം മറികടന്നാണ് ഡിപ്പോ മികച്ച വരുമാനം നേടിയത്.
സ്വിഫ്റ്റേ, ചതിക്കരുത്
രാത്രി ഒൻപതിനുള്ള തിരുവനന്തപുരം സ്വിഫ്റ്റ് ബസ് സമയക്രമം പാലിക്കുന്നില്ലെന്ന് പരാതി. മൂന്നാർ ടൗണിൽനിന്നു പുറപ്പെടേണ്ട
ബസ് മാസങ്ങളായി അര മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ താമസിച്ചാണ് പോസ്റ്റ്ഓഫിസ് കവലയിലെ സ്റ്റാൻഡിൽനിന്നു പുറപ്പെടുന്നത്. മികച്ച വരുമാനമുള്ള ബസിൽ ഭൂരിഭാഗം യാത്രക്കാരും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്തു വരുന്നവരാണ്. ബസ് മണിക്കൂറുകൾ താമസിച്ച് എടുക്കുന്നതിനാൽ യാത്രക്കാർ മൂന്നാറിലെ തണുപ്പത്ത് തണുത്തു വിറച്ച് ബസിനുള്ളിൽ ഇരിക്കേണ്ട
ഗതിയാണ്. സ്വിഫ്റ്റ് ബസിലെ ജീവനക്കാരുടെ അനാസ്ഥയാണ് ബസ് സമയക്രമം പാലിക്കാത്തതിനു പിന്നിലെന്നാണ് ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

