അടിമാലി ∙ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് അടിമാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പരിഹരിക്കുന്നതിനുള്ള ചർച്ചയ്ക്കിടെ സ്റ്റേഷനിൽ എത്തിയ എസ്എച്ച്ഒ മുഖത്തടിച്ചു പരുക്കേൽപിച്ചതായി പരാതി. ഓൾ കേരള ഓട്ടമൊബീൽ വർക്ഷോപ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അടിമാലി പുത്തേത്ത് പി.ആർ.അനിലിനെ (52) എസ്എച്ച്ഒ സി.വി.ലൈജുമോൻ മർദിച്ചെന്നാണു പരാതി.
പൊലീസ് സ്റ്റേഷനു സമീപം ബാറ്ററി വ്യാപാരം നടത്തുന്ന അനിൽ ഹൃദ്രോഗിയാണ്.
ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. അനിലിന്റെ ബന്ധു സഞ്ചരിച്ചിരുന്ന കാറിൽ ഇന്നലെ രാവിലെ കല്ലാർകുട്ടിയിൽ വച്ചു മറ്റൊരു വാഹനം ഇടിച്ചു.
ബന്ധു അടിമാലി പൊലീസിൽ നൽകിയ പരാതിയിൽ എസ്ഐയുടെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കുന്നതിനായി അനിൽ സ്റ്റേഷനിലെത്തി. ചർച്ച പുരോഗമിക്കുന്നതിനിടെ യൂണിഫോമിൽ അല്ലാതെ എത്തിയ എസ്എച്ച്ഒ തന്റെ ഇരുചെകിടിലും അടിച്ചെന്ന് അനിൽ പറയുന്നു.
അടിയുടെ ആഘാതത്തിൽ കണ്ണട തകർന്ന് മുഖത്ത് പരുക്കേറ്റു.
കൈപ്പത്തി ചുരുട്ടി വയറിൽ ഇടിച്ചെന്നും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനിൽ പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിക്ക് ഇന്നു റിപ്പോർട്ട് നൽകുമെന്നു ഡിവൈഎസ്പി രാജൻ കെ.അരമന പറഞ്ഞു. എന്നാൽ, അനിലിനെ മർദിച്ചിട്ടില്ലെന്നും ബഹളം വച്ചപ്പോൾ ഇടപെടുക മാത്രമാണു ചെയ്തതെന്നും എസ്എച്ച്ഒ വിശദീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

