മറയൂർ ∙ പൂക്കളമൊരുക്കാൻ മറയൂർ മലനിരകളിൽനിന്നു ജമന്തിപ്പൂക്കൾ വിപണിയിൽ എത്തിത്തുടങ്ങി. മറയൂരിൽ ബവ്റിജസ് ഔട്ലെറ്റിലെ ജീവനക്കാരനായ തൊടുപുഴ ഏഴുമുട്ടം തളിപ്പറമ്പിൽ വീട്ടിൽ ജൂപേഷ് ജോർജാണ് മറയൂർ ഒരേക്കറിൽ പൂപ്പാടം ഒരുക്കിയിരിക്കുന്നത്.
3 വർഷം മുൻപു ബവ്റിജസ് ഔട്ലെറ്റിൽ ജീവനക്കാരനായി എത്തിയപ്പോൾ പയസ് നഗറിൽ വാടകയ്ക്ക് വീടെടുത്തു.
ചുറ്റും ഒന്നര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് പൂക്കൃഷിയിലേക്ക് എത്തുന്നത്.
നിലവിൽ മികച്ച വിളവാണ് ലഭിക്കുന്നത്. പ്രദേശത്ത് ഒട്ടേറെ കർഷകർക്ക് തൈകളും വിതരണം ചെയ്തു. ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ തൊടുപുഴ, ഉദുമൽപേട്ട
എന്നിവിടങ്ങളിലെ കടകളിലേക്കും മറയൂരിൽ പ്രാദേശികമായും പൂക്കൾ വിൽക്കുന്നു. ഒരു കിലോ ജമന്തിപ്പൂവിന് 60 രൂപ മുതൽ 100 രൂപ വരെ ലഭിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]