മറയൂർ ∙ മറയൂർ മലനിരകളിൽ 5 ആദിവാസി ഉന്നതികളിൽ വൈദ്യുതി വെളിച്ചം പരന്നു. സർക്കാരുകളുടെ 17 കോടി രൂപയുടെ പദ്ധതിയിലൂടെയാണ് 5 ആദിവാസി ഉന്നതികളിൽ വൈദ്യുതിയെത്തിയത്. മറയൂർ പഞ്ചായത്തിലെ ഈച്ചംപെട്ടി, ഇരുട്ടല, വെല്ലക്കൽ, പുറവയൽ, പുതുക്കുടി എന്നീ അഞ്ച് ആദിവാസി ഉന്നതികളിലേക്കാണ് വൈദ്യുതിയെത്തിയത്.
സ്വിച്ച് ഓൺ കർമം ദേവികുളം എംഎൽഎ എ.രാജ നിർവഹിച്ചു.തലച്ചുമടായും റോപ്പുകൊണ്ട് വലിച്ചും പോസ്റ്റുകൾ എത്തിച്ചത് മാസങ്ങൾ നീണ്ട പ്രയത്നത്തിലായിരുന്നു.
ഇതുവരെ സോളർ ലൈറ്റുകളായിരുന്നു ഉന്നതികളിലുണ്ടായിരുന്നത്.
വെളിച്ചം ലഭിച്ചതോടെ വന്യമൃഗ ശല്യത്തിൽനിന്ന് രക്ഷപ്പെടാമെന്ന വിശ്വാസത്തിലാണ് നിവാസികൾ. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾജ്യോതി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ് കാളിദാസ്, ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രൻ, അസി. എൻജിനീയർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
അടുത്ത ആഴ്ചകളിൽ ചമ്പക്കാട്, പാളപ്പെട്ടി, തായണ്ണൻകൂടി, മുളകാമുട്ടി എന്നീ ആദിവാസി ഉന്നതികളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ജോലികൾ തുടങ്ങുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]