തൊടുപുഴ ∙ ഓണത്തോടനുബന്ധിച്ച് തൊടുപുഴ കെഎസ്ആർടിസിയിൽ 30% റിസർവേഷൻ കൂടി. തിരുവനന്തപുരം, മാനന്തവാടി, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണ് ബുക്കിങ്ങും യാത്രക്കാരും കൂടുതൽ.
അവധിക്കു നാട്ടിലേക്കു പോകുന്ന ജോലിക്കാരും വിദ്യാർഥികളുമാണ് അധികവും. അതേസമയം തിരക്ക് നിയന്ത്രിക്കാനും യാത്ര സുഗമമാക്കാനും, അറ്റകുറ്റപ്പണികൾക്കായി കട്ടപ്പുറത്തായിരുന്ന ബസുകളിൽ ഭൂരിഭാഗവും പുറത്തിറക്കി. ഡിപ്പോയിൽ ഓർഡിനറി, ഫാസ്റ്റ് ഉൾപ്പെടെയുള്ള ബസുകളുടെ കുറവ് യാത്രക്കാരെ വലച്ചിരുന്നു.
ഓണം കൂടി ആയതോടെ തിരക്കു കൂടുമെന്ന സാധ്യത മുന്നിൽ കണ്ടാണ് ബസുകൾ പണി തീർത്തു പുറത്തിറക്കിയത്.
വോൾവോ, മിന്നൽ ഉൾപ്പെടെ ബുക്കിങ് പൂർണമാകുന്ന ആകുന്ന ബസുകളിൽ, ദൂരസ്ഥലങ്ങളിലേക്കു പോലും നിന്നു യാത്ര ചെയ്യാൻ ആളുകൾ ഉണ്ടാകുമെന്നാണു സൂചന. നിലവിൽ ഡിപ്പോയിൽ ആകെ 48 ഷെഡ്യൂളും 53 ബസുകളുമാണ് ഉള്ളത്.
സെപ്റ്റംബർ 4, 8 ദിവസങ്ങളിൽ തിരുവനന്തപുരം, തൃശൂർ റൂട്ടിലേക്കു 2 വീതം അഡിഷനൽ സർവീസുകളും നടത്താനാണ് തീരുമാനം. കൂടാതെ യാത്രക്കാരുടെ തിരക്കിന് അനുസരിച്ച് മറ്റു ദിവസങ്ങളിൽ വേണ്ടിവന്നാൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. www.onlineksrtcswift.com എന്ന വെബ് സൈറ്റ് വഴിയും ente ksrtc neo oprs മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188933775. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]