
മൂന്നാർ∙ മൂന്നാറിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് ഏറെ മുതൽക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ച സീ പ്ലെയിൻ (ജലവിമാനം) പദ്ധതി പരീക്ഷണ പറക്കൽ നടത്തി ഒരു വർഷമായിട്ടും തുടർ നടപടികളെടുക്കാതെ സർക്കാരും ബന്ധപ്പെട്ട വകുപ്പും.
കഴിഞ്ഞ നവംബർ 11നാണ് മാട്ടുപ്പെട്ടി അണക്കെട്ടിൽ ജില്ലയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമിറങ്ങിയത്.
ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാൻ കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സർവീസുകൾ നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഉഡാൻ (ഉഡേ ദേശ്ക ആംനാഗരിക) എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സർവീസ് കൊച്ചിയിൽനിന്നു മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടത്തിയത്.
മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ജല വിമാനത്തിനെ സ്വീകരിച്ച് ഇതിൽ യാത്ര ചെയ്തിരുന്നു. മാട്ടുപ്പെട്ടിയിൽ നടന്ന സ്വീകരണ ചടങ്ങിൽ എന്ത് പ്രതിസന്ധികളുണ്ടായാലും ഇവ തരണം ചെയ്ത് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പരീക്ഷണ പറക്കൽ നടത്തി ഒരു വർഷമായിട്ടും പദ്ധതി സംബന്ധിച്ചുള്ള നടപടികളുമായി ഒരടി പോലും മുന്നോട്ടുപോകാൻ ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]