
കാലാവസ്ഥ
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയും 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
കട്ടപ്പന കമ്പോളം
ഏലം: 2500-2700
കുരുമുളക്: 661
കാപ്പിക്കുരു(റോബസ്റ്റ): 190
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230, ചുക്ക്: 250
ഗ്രാമ്പൂ: 775, ജാതിക്ക: 285
ജാതിപത്രി: 1475-1875
കൊക്കോ വില:അടിമാലി
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കാശേരി:
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
ഓപ്പറേഷൻ തിയറ്റർ അടച്ചിടും
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിലെ നേത്ര ചികിത്സാ വിഭാഗം ഓപ്പറേഷൻ തിയറ്റർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടുത്തമാസം 8 മുതൽ 18ന് വരെ പൂർണമായും അടച്ചിടുമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.
കടകൾ അടച്ചിടും
മൂന്നാർ∙ ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നു നടത്തുന്ന ലോങ് മാർച്ചിനോടനുബന്ധിച്ച് താലൂക്കിൽ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ 11 വരെ മൂന്നാറിൽ കടകൾ അടച്ചിട്ട് സഹകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.കെ.ബാബുലാൽ, ജനറൽ സെക്രട്ടറി എസ്.കെ.ഗണേശൻ എന്നിവർ പറഞ്ഞു.
സ്പോട്ട് അഡ്മിഷൻ
നെടുങ്കണ്ടം∙ ബിഎഡ് കോളജിൽ മാത്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് വിഷയങ്ങളിൽ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11.30ന് കോളജിൽ ഹാജരാകണം.
9447409585, 8129419465.
ജോലി ഒഴിവ്
വാഗമൺ∙ വാഗമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഉദ്യോഗാർഥികളുമായി 14ന് 11ന് സ്കൂളിൽ അഭിമുഖം നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വണ്ടിപ്പെരിയാർ∙ സർക്കാർ പോളിടെക്നിക് കോളജിലെ വാച്ച്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 10ന് നടക്കും. അപേക്ഷകൻ ഏഴാം ക്ലാസ് പായിരിക്കണം. നെടുങ്കണ്ടം∙ ബിഎഡ് കോളജിൽ ജനറൽ എജ്യുക്കേഷൻ (ഫിലോസഫി) വിഷയത്തിൽ അധ്യാപക ഒഴിവ്.
എൻസിടിഇ, യുജിസി നെറ്റ് യോഗ്യത ഉണ്ടായിരിക്കണം. യുജിസി നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർഥികളെയും പരിഗണിക്കും.
നാളെ 10ന് ഹാജരാകണം. 9447409585.
മുട്ടം∙ ഗവ.
പോളിടെക്നിക് കോളജിനു കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽസ് വിഷയത്തിൽ ക്ലാസ് നടത്തുവാൻ ദിവസ വേതനാടിസ്ഥാനത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട
വിഷയത്തിൽ പോസ്റ്റ് ഗ്രാജുവേഷനും സെറ്റുമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അവയുടെ രണ്ട് പകർപ്പും ബയോഡേറ്റയും സഹിതം കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകണം.
4ന് 10ന് മുട്ടം ഗവ.പോളിടെക്നിക് കോളജിൽ ഇന്റർവ്യൂ നടത്തും. മുട്ടം∙ ഗവ.പോളിടെക്നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, ഫിസിക്സ് ലക്ചറർമാരുടെ ഒഴിവുണ്ട്.
അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് പകർപ്പുകളും ബയോഡേറ്റയും സഹിതം 4ന് 10ന് കോളജിൽ ഹാജരാകണം.
യോഗ്യതയുള്ളവരുടെ അഭാവത്തിൽ പിജി ഫസ്റ്റ് ക്ലാസുള്ള ജീവനക്കാരെയും പരിഗണിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]