
വിനോദസഞ്ചാര നിരോധനം ലംഘിച്ച് മാങ്കുളം വലിയപാറക്കുട്ടി പുഴയിൽ സഞ്ചാരികൾ
അടിമാലി ∙ വിനോദസഞ്ചാര നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവു ലംഘിച്ച് മാങ്കുളം വലിയപാറക്കുട്ടി പുഴയിൽ സഞ്ചാരികൾ എത്തിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ 9നു സഞ്ചാരികൾ ട്രെക്കിങ് ജീപ്പിൽ വലിയപാറക്കുട്ടിയിൽ എത്തി. വേനൽക്കാലത്തു പോലും ഇവിടെ ഇറങ്ങുന്നത് അപകടരമാണ്.
കഴിഞ്ഞ 2 വർഷത്തിനിടെ ഇവിടെയെത്തിയ വിദ്യാർഥികൾ ഉൾപ്പെടെ ഏകദേശം 10 പേർ ഇവിടെ മരിച്ചിരുന്നു.
ഇത്തരം സാഹചര്യം നിലനിൽക്കെയാണ് കലക്ടറുടെ ഉത്തരവിനു വില കൽപിക്കാതെ കാലവർഷത്തിൽ അപകടസാധ്യത ഏറെയുള്ള ഇവിടെ സഞ്ചാരികൾ എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]