തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ കറുക കനാൽ റോഡിന്റെ വഴിയോരത്ത് ശുചിമുറി മാലിന്യം തള്ളുന്നത് കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. താരതമ്യേന വീതി കുറഞ്ഞ റോഡിലാണ് നാട്ടുകാരുടെ ഈ ക്രൂരത. റോഡിന്റെ ഇരുഭാഗത്തുമുള്ള വിസർജ്യം കാരണം ആളുകൾക്ക് മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
അതിരാവിലെ പ്രഭാതസവാരിക്ക് വരുന്നവരും മറ്റും വഴിയോരത്ത് മൂത്രവിസർജ്യനം നടത്തുന്നതാണ് മറ്റൊരു കാരണം. കൂടാതെ കുട്ടികളുടെ നാപ്കിൻ ഉൾപ്പെടെ ഇവിടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവാണ്.
ഇത്തരം മാലിന്യം കാരണം വാഹനങ്ങൾ വന്നാൽ കാൽനടയാത്രക്കാർക്ക് വഴിയോരം ചേർന്ന് നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
റോഡിനോട് ചേർന്നാണ് കറുക ഗവ. എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്.
മാത്രമല്ല മഴ പെയ്താൽ ഈ മാലിന്യം കലർന്ന വെള്ളമാണ് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുന്നിലൂടെ ഒഴുകുന്നത്. മാലിന്യം തള്ളൽ നിർത്തിയാലേ റോഡിലൂടെ യാത്രക്കാർക്ക് മൂക്കുപൊത്താതെ സഞ്ചരിക്കാനാകൂ. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

