മുള്ളരിങ്ങാട് ∙ വനം വകുപ്പ് എതിർത്തതോടെ പഞ്ചായത്ത് സ്ഥാപിച്ച ഉയരവിളക്കുകൾ അഴിച്ചുമാറ്റി. വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ, തറുതല, കാളിയാർ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഉയരവിളക്കുകൾ വനത്തോടു ചേർന്നാണെന്നാണു വനം വകുപ്പ് പറയുന്നത്.
ഇതെത്തുടർന്ന് ഇവ മാറ്റിസ്ഥാപിച്ചു. ഉയരവിളക്കുകൾ സ്ഥാപിച്ചത് വനം വകുപ്പിന്റ അധീനതയിലുള്ള ഭൂമിയിലാണെന്നും വിളക്കുകൾ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും വനം വകുപ്പ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിളക്കുകൾ നീക്കം ചെയ്തത്.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് ഇടപെട്ട് മുള്ളരിങ്ങാട് മേഖലയിൽ ഉയരവിളക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി തിരഞ്ഞെടുത്തത് ജനവാസമുള്ള വനത്തോടു ചേർന്ന ഭാഗമാണ്.
ഇവിടെയാണ് ഏറ്റവും കൂടുതൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത്.
അമർ ഇലാഹി എന്ന യുവാവ് കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ മരിച്ച തറുതലയിലായിരുന്നു ഉയരവിളക്കുകളിൽ ഒന്ന്. ഇതുൾപ്പെടെയാണ് ഇപ്പോൾ അഴിച്ചു മാറ്റിയത്.
വനം വകുപ്പിന് ജനങ്ങളുടെ ജീവനു വില കൽപിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മീനുളിയാൻപാറ അടച്ചു പൂട്ടിയതല്ലാതെ ഇതുവരെ തുറക്കാൻ സാധിച്ചിട്ടില്ല.
കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ വണ്ണപ്പുറം പഞ്ചായത്ത് സുരക്ഷാവേലി സ്ഥാപിച്ചതിനു സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ കേസെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.
കാറ്റാടിക്കടവിലേക്കു പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

