നെടുങ്കണ്ടം∙ മുള്ളൻപന്നിയുടെ മാംസവുമായി അതിഥിത്തൊഴിലാളി പിടിയിൽ. അസം സ്വദേശി ഫിലാസ് ഹെബറാമിനെയാണ് (25) വനംവകുപ്പ് അറസ്റ്റ് ചെയ്തത്.
ചോറ്റുപാറ- കുഴിപ്പെട്ടിയിൽ അജ്ഞാത വാഹനം തട്ടി റോഡിൽ കിടന്ന മുള്ളൻപന്നിയുമായി ഫിലാസ് കട്ടപ്പനയിൽ എത്തുകയായിരുന്നു.
സുഹൃത്തുക്കളെ കാത്ത് നിന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കട്ടപ്പന പൊലീസ് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് 5 കിലോ മാംസം കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിഥിത്തൊഴിലാളികൾ ഉൾപ്പെടുന്ന വന്യമൃഗ വേട്ട
കൂടിയ സാഹചര്യത്തിൽ തോട്ടം മേഖലകളിൽ വ്യാപക പരിശോധന നടത്തുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

