കട്ടപ്പന ∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരുക്കേൽപിച്ചെന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ.
കുന്തളംപാറ വട്ടുകുന്നേൽപടി പുത്തൻപുരയ്ക്കൽ പ്രിൻസ് ജയിംസിനെ (28) വെട്ടിയെന്ന കേസിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി അരിക്കുഴിയിൽ വിഷ്ണു (34) ആണ് അറസ്റ്റിലായത്. വിഷ്ണുവിനെതിരെ വധശ്രമത്തിനു കേസെടുത്തു.
ഞായറാഴ്ച രാത്രി കുന്തളംപാറയിലാണു സംഭവം.
നഗരസഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ എൽഡിഎഫ് പ്രതിനിധിയാണു ജയിച്ചത്. തുടർന്നു കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ എൽഡിഎഫ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും വീടിനു മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതിയുണ്ടായിരുന്നു.
28നു രാത്രി പ്രിൻസ് വീട്ടിലേക്കു പോകവേ റോഡിൽവച്ച് എൽഡിഎഫ് പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ പടക്കം പൊട്ടിച്ച വിഷയവും പരാമർശിക്കപ്പെട്ടു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന എൽഡിഎഫ് പ്രവർത്തകരിൽ ഒരാൾ വിഷ്ണുവിനെ ഫോണിൽ വിളിച്ചു. വിവരമറിഞ്ഞ് വാക്കത്തിയുമായി എത്തിയ വിഷ്ണു പ്രിൻസിന്റെ തലയിൽ വെട്ടിയെന്നാണു കേസ്.
ഒഴിഞ്ഞുമാറുന്നതിനിടെ താഴ്ചയിലേക്കു വീണ പ്രിൻസിന്റെ നടുവിനും പരുക്കേറ്റു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

