മൂലമറ്റം ∙ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് 7 പേർ അറക്കുളത്ത് സ്ഥാനാർഥികളായതോടെ മൂലമറ്റം തിരഞ്ഞെടുപ്പ് ചർച്ചകളാൽ നിറയുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ വിനീഷ് വിജയൻ (കണ്ണൻ) ബിജെപി സ്ഥാനാർഥിയാണ്.
കഴിഞ്ഞ വർഷം 6-ാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിനീഷ് വിജയൻ വിജയിച്ചിരുന്നു. 10-ാം വാർഡിൽനിന്നു മത്സരിക്കുന്ന മേരിക്കുട്ടി (ബിന്ദു) സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന സുനിലിന്റെ ഭാര്യയാണ്.
പതിപ്പള്ളി വാർഡിൽനിന്നു ജനവിധി തേടുന്ന സിപിഐയിലെ ഓമന ഓട്ടോ സ്റ്റാൻഡിലെ കണ്ണന്റെ മാതാവാണ്.
ജലന്തർ വാർഡിലെ എൻഡിഎ സ്ഥാനാർഥി ആശമോൾ ഓട്ടോ ഡ്രൈവർ സുമേഷിന്റെ ഭാര്യയാണ്. കെഎസ്ഇബി കോളനി വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന അനിത അനിൽകുമാർ ഓട്ടോ ഡ്രൈവർ അനിൽകുമാറിന്റെ ഭാര്യയാണ്.
12-ാം വാർഡായ മൂലമറ്റത്ത് കേരള കോൺഗ്രസ് സ്ഥാനാർഥി റാണിമോൾ ഓട്ടോ ഡ്രൈവർ ഷറൈനിന്റെ (മോനാക്ക) ഭാര്യയാണ്. ഇതേ സ്റ്റാൻഡിൽ ജീപ്പ് ഓടിക്കുന്ന സന്തോഷ് ഇല്ലിക്കൻ എടാടുനിന്നുള്ള സിപിഎം സ്ഥാനാർഥിയാണ്.
വിവിധ മുന്നണികളിൽ മത്സരിക്കുമ്പോഴും എല്ലാവരും ഒരേ മനസ്സായാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും ചർച്ചയിലും സജീവമാകുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

