∙കാന്തല്ലൂരിൽ സ്ട്രോബറിയുടെ പുതിയ സീസണിലേക്കുള്ള കൃഷിക്ക് തുടക്കമായി. കാന്തല്ലൂർ കൃഷിഭവനും സംസ്ഥാന ഹോർട്ടികൾചർ മിഷനും പിന്തുണയും സഹായങ്ങളുമായി കർഷകർക്ക് ഒപ്പമുണ്ട്. 2013 – 14 കാലഘട്ടത്തിൽ സൗജന്യമായി ഹൈബ്രിഡ് തൈകളും ആനുകൂല്യങ്ങളും നൽകിയതോടെയാണ് സ്ട്രോബറി കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്.
പുണെയിൽനിന്നു കൊണ്ടുവന്ന അത്യുൽപാദന ശേഷിയുള്ള ഇനങ്ങളായ വിന്റർ ഡോൺ, സ്വീറ്റ് ചാർലി എന്നീ തൈകൾ ഉപയോഗിച്ച് ഏകദേശം മുപ്പത് ഏക്കറോളം സ്ഥലത്താണ് ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത്.
കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് കർഷകരും കൃഷിവകുപ്പും. സ്ട്രോബറിത്തൈയിൽനിന്ന് ഏഴ് മാസത്തോളം പലപ്പോഴായി വിളവെടുത്ത് നാനൂറ് മുതൽ അറുനൂറ് രൂപയ്ക്ക് വരെ കർഷകർക്ക് വിൽപന നടത്താനാകും.
സഞ്ചാരികൾക്കും ഉൽപന്നങ്ങൾ കൃഷിയിടത്തിൽനിന്നു വാങ്ങാം. ജാം, വൈൻ തുടങ്ങി മൂല്യവർധിത ഉൽപന്നങ്ങൾക്കും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കുന്നു. പഞ്ചായത്തിലെ കൃഷിയിടങ്ങൾ കൃഷി ഓഫിസർ മനോജ് ജോസഫ്, അസിസ്റ്റന്റ് കൃഷി ഓഫിസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് വി.കെ.
ജിൻസ്, എസ്എച്ച്എം ഫീൽഡ് അസിസ്റ്റന്റ് അഭിലാഷ് മോഹനൻ എന്നിവർ സന്ദർശിച്ചു.. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

