പഠനത്തോടൊപ്പം ആദിവാസി കുട്ടികൾക്ക് കൃഷി പരിശീലനം നൽകുകയാണ് ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ അധ്യാപകർ. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കിയാണ് തുടക്കമിട്ടത്.
സ്കൂൾ ഓഫിസിന് സമീപത്തായി വന്യമൃഗങ്ങൾ കടന്നു വരാത്ത സ്ഥലത്ത് മാസങ്ങൾക്ക് മുൻപ് അധ്യാപകരും കുട്ടികളും തക്കാളി കൃഷി നടത്തിയിരുന്നു. തക്കാളി മികച്ച രീതിയിൽ കായ്ച്ചതോടെയാണ് പ്രധാനാധ്യാപകൻ കെ.ബി.ഷിബു, താൽക്കാലിക അധ്യാപകനും ജില്ലാ പഞ്ചായത്തംഗവുമായ സി.രാജേന്ദ്രൻ എന്നിവർ ചേർന്ന് കൃഷി വിപുലപ്പെടുത്താൻ തീരുമാനിച്ചത്.
അധ്യാപകരുടെ നേതൃത്വത്തിൽ പുഴയോരത്തുനിന്ന് കാട്ടുപോത്തിന്റെ ചാണകം ശേഖരിച്ചു കലർത്തി പ്രത്യേക തടങ്ങളുണ്ടാക്കിയ ശേഷമാണ് കുട്ടികളുടെ സഹായത്തോടെ വിത്തുകൾ പാകിയത്. മീറ്റർ പയർ, കുറ്റി ബീൻസ്, ബട്ടർ ബീൻസ് എന്നിവയാണ് നിലവിൽ കൃഷി ചെയ്തിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

