കൊന്നത്തടിയിലെ നെൽക്കൃഷി പാരമ്പര്യം ഒറ്റയാൾ പോരാട്ടത്തിലൂടെ കാത്തു സൂക്ഷിക്കുകയാണ് പള്ളിസിറ്റി ഉറുമ്പിൽ കൗസല്യ(57). പൂർവികരിൽനിന്ന് ലഭിച്ച പാടശേഖരത്തിൽ 65 സെന്റ് സ്ഥലത്താണ് നെൽക്കൃഷിയിലൂടെ കൗസല്യ വീട്ടാവശ്യത്തിനുള്ള അരി ഉൽപാദിപ്പിക്കുന്നത്. നെൽക്കൃഷി നേരിൽ കാണുന്നതിനും കൃഷി രീതികൾ പഠിക്കുന്നതിനുമായി കുട്ടികൾ പാടത്ത് എത്തുന്നത് കൂടുതൽ ആത്മ സംതൃപ്തിയും സന്തോഷവും നൽകുന്നുണ്ടെന്നും കൗസല്യ പറയുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് നെൽക്കൃഷിക്ക് പേരുകേട്ട പഞ്ചായത്തായിരുന്നു കൊന്നത്തടി.
തൊഴിലാളികളെ കിട്ടാതെ വന്നതും ഉൽപാദന ചെലവ് കൂടിയതും മൂലം കർഷകർ നെൽക്കൃഷി ഉപേക്ഷിച്ചു.
എന്നാൽ കൗസല്യ കൃഷി ഉപേക്ഷിക്കാൻ തയാറായില്ല. പാടം ഉഴുതുന്നതിനു തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ വർഷങ്ങളായി ടില്ലർ ആണ് ഉപയോഗിക്കുന്നത്.
കൊയ്ത്ത് ഒഴികെയുള്ള ജോലികളെല്ലാം കൗസല്യ തന്നെയാണ് ചെയ്യുന്നത്. ഇത്തവണ കൊയ്ത്തിന് നാട്ടുകാരെ കിട്ടിയില്ല.
ഇതോടെ അതിഥിത്തൊഴിലാളികളെ ഒപ്പം കൂട്ടി. വീട്ടു ചെലവിന് ആവശ്യമായതിൽ കൂടുതൽ അരി എല്ലാവർഷവും ലഭിക്കാറുണ്ടെന്ന് കൗസല്യ പറയുന്നു.
കൃഷി കൂടുതൽ ലാഭകരമല്ലെങ്കിലും നഷ്ടമില്ല എന്നാണ് കൗസല്യയുടെ പക്ഷം. നെൽക്കൃഷി ഉപേക്ഷിക്കരുതെന്ന മൺമറഞ്ഞ മാതാപിതാക്കളുടെ വാക്കുകളാണ് പ്രതിസന്ധികളെ അതിജീവിച്ചും കൃഷിയുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

