കട്ടപ്പന∙ ലഹരിയ്ക്കെതിരെ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന ‘വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ്’ പരിപാടി ഇടുക്കി കട്ടപ്പനയിൽ എത്തിയപ്പോൾ രമേശ് ചെന്നിത്തലക്ക് ‘വര’യിലൂടെ ‘വരവേൽപ്പ് ഒരുക്കി ഡോ. ജിതേഷ്ജി.
സെക്കന്റുകൾ കൊണ്ട് ചെന്നിത്തലയുടെ തലയും ‘തലവര’യും അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം പറഞ്ഞു കൊണ്ട് സചിത്ര പ്രഭാഷണ രൂപത്തിൽ അവതരിപ്പിച്ചു.
കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ ലീഡർ കെ. കരുണാകരന്റെ ചിത്രം വേഗവരയിൽ ജിതേഷ്ജി അവതരിപ്പിച്ചു.
ഗാന്ധിജി, ഇന്ദിര ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങി രമേശ് ചെന്നിത്തല ആവശ്യപ്പെട്ട ചിത്രങ്ങളെല്ലാം ‘മിന്നൽ വേഗവര’ യിൽ ജിതേഷ്ജി അവതരിപ്പിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം പി, മുൻ എംഎൽഎ മാരായ ഇ.എം അഗസ്തി, എ.കെ മണി, കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ടോമി എന്നിവർ സാക്ഷിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

