കൊക്കയാർ∙ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്കു പിന്നാലെ മേലോരം – അഴങ്ങാട് റോഡ് പൂർണമായും തകർന്നു. ഉരുൾപൊട്ടലിന് സമാനമായി റോഡിലേക്ക് മണ്ണ് ഒഴുകിയെത്തിയതാണ് റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കിയത്.
മേലോരം, അഴങ്ങാട് മേഖലയിലെ ആയിരക്കണക്കിന് വരുന്ന ഗ്രാമവാസികളുടെ ഏക യാത്രാ മാർഗം തകർന്നത് വലിയ പ്രതിസന്ധിയായിരിക്കുകയാണ്. റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. കിലോമീറ്ററുകളോളം റോഡ് ഗതാഗതയോഗ്യമല്ലാതായി.
കാൽനടയാത്രക്കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവർ വല്ലാതെ ബുദ്ധിമുട്ടുന്നു.
ഇതിനിടെ നിയമവിരുദ്ധമായി പൈനാപ്പിൾ കൃഷിക്കായി മണ്ണിളക്കൽ നടക്കുന്നതു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പഞ്ചായത്ത്, വില്ലേജ് അധികൃതർക്കും പെരുവന്താനം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.എന്നാൽ നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലും റോഡിന്റെ മറ്റു ഭാഗങ്ങളിൽ ഇതേ പ്രശ്നം ഉണ്ടായതായാണ് പ്രദേശവാസികളുടെ ആക്ഷേപം. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി റോഡ് പുനർനിർമിക്കുന്നതുവരെ സമരം ചെയ്യാനാണ് പ്രദേശവാസികളുടെ തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

