ഇന്ന്
∙ബാങ്ക് അവധി. ∙ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത.
കട്ടപ്പന കമ്പോളം
ഏലം: 2200-2300
കുരുമുളക്: 670
കാപ്പിക്കുരു (റോബസ്റ്റ): 210
കാപ്പി പരിപ്പ് (റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 325
ജാതിപത്രി: 1500-2000
കൊക്കോ വില അടിമാലി:
കൊക്കോ: 90
കൊക്കോ ഉണക്ക: 400
മുരിക്കാശേരി:
കൊക്കോ – 135
കൊക്കോ (ഉണക്ക)- 400
അധ്യാപക ഒഴിവ്
മൂന്നാർ∙ വട്ടവട
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
അഭിമുഖം വെള്ളിയാഴ്ച 11ന്.
റിസർച് അസോഷ്യേറ്റ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ റിസർച് അസോഷ്യേറ്റ് (ഇ/ബി/ടി) വിഭാഗത്തിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
കെമിസ്ട്രിയിലോ പോളിമർ സയൻസിലോ എംഎസ്സി അല്ലെങ്കിൽ പോളിമർ സയൻസിലോ നാനോടെക്നോളജിയിലോ എനർജി മെറ്റീരിയൽസിലോ പിഎച്ച്ഡി ഉള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50.
അപേക്ഷയും യോഗ്യതാരേഖകളുടെ പകർപ്പും റജിസ്ട്രാർക്ക് 15 ദിവസത്തിനകം അയയ്ക്കണം. mgu.ac.in
കരാർ നിയമനം
തൊടുപുഴ ∙ വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ തൊടുപുഴയുടെ കീഴിൽ വിവിധ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾക്ക് ജെജെഎം വൊളന്റിയർ (ടെക്നിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തും.
ഐടിഐ ഡിപ്ലോമ, എൻജിനീയറിങ് ബിരുദം (സിവിൽ, മെക്കാനിക്കൽ, കെമിക്കൽ) ആണു യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്ത് പ്രവൃത്തി പരിചയവും അഭികാമ്യം.
തൊടുപുഴ താലൂക്കിൽ ഉള്ളവർക്കും ഇരുചക്ര വാഹന ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 4ന് 11ന് തൊടുപുഴ ജല അതോറിറ്റി പിഎച്ച് ഡിവിഷൻ കാര്യാലയത്തിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 04862 222812. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

