മൂന്നാർ∙ മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ 7 വർഷം മുൻപ് രൂപപ്പെട്ട
കുഴിയിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു. കോയമ്പത്തൂരിൽ നിന്നും സഞ്ചാരികളുമായെത്തിയ മിനി ബസ് ഇന്നലെ രാവിലെ കുഴിയിൽ വീണെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുമ്പോഴാണ് ബസ് കുഴിയിൽ വീണത്.
മറ്റൊരു വാഹനമെത്തിച്ചാണ് അപകടത്തിൽപെട്ട ബസ് വലിച്ചുപുറത്തെടുത്തത്.
ഗതാഗത തടസ്സവുമുണ്ടായി.
ഡിവൈഎസ്പിയുടെ ക്യാംപ് ഓഫിസിനു സമീപമുള്ള കൊടുംവളവിൽ 2018ലെ പ്രളയ സമയത്താണ് വലിയ കുഴി രൂപപ്പെട്ടത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മറയൂർ, ചിന്നാർ മേഖലകളിലേക്കുൾപ്പെടെ വാഹനങ്ങൾ പോകുന്ന പാതയിലെ കുഴി അടച്ച് സംരക്ഷണഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടും നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]