തൊടുപുഴ∙ ടിപ്പർ ലോറിയിടിച്ച് തകർന്ന ഓട്ടോറിക്ഷയിൽ നിന്ന് ഡ്രൈവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ലോറിക്കും വൈദ്യുതത്തൂണിനുമിടയിൽ ഞെരിഞ്ഞമർന്ന ഓട്ടോറിക്ഷ പൂർണമായി തകർന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറി, അതിഥിത്തൊഴിലാളി മദ്യപിച്ച് അശ്രദ്ധമായി ഓടിച്ചാണ് അപകടം സൃഷ്ടിച്ചതെന്നാണ് ആരോപണം. തങ്കമണി ടൗണിൽ ഇന്നലെ രാവിലെ 7.30ന് ആയിരുന്നു അപകടം.
തങ്കമണി കുമ്പളന്താനം ദീപു കെ.തോമസിന്റെ ഓട്ടോറിക്ഷയാണു നശിച്ചത്.
ഓട്ടോറിക്ഷ റോഡരികിൽ പാർക്കു ചെയ്തശേഷം പുറത്തിറങ്ങാൻ തുടങ്ങവേ തങ്കമണി ഭാഗത്തുനിന്നെത്തിയ ടിപ്പർ ലോറി ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. വേഗത്തിൽ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാലാണ് ദീപു രക്ഷപ്പെട്ടത്.
അതിഥിത്തൊഴിലാളിയായ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് ദീപുവിന്റെ പരാതിയിൽ പറയുന്നു. ബാങ്കിൽനിന്നു വായ്പയെടുത്ത് വാങ്ങിയ വാഹനത്തിന്റെ തിരിച്ചടവ് കുടിശികയായിരിക്കെ ഉണ്ടായ അപകടം ദീപുവിനെ കടുത്ത പ്രതിസന്ധിയിലാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]