ചെറുതോണി ∙ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സെപ്റ്റംബർ ഒന്നു മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണു തീരുമാനം. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ് അലർട്ട് ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല.
ചെറുതോണി – തൊടുപുഴ സംസ്ഥാനപാതയിൽ പാറേമാവിൽ കൊലുമ്പൻ സമാധിക്കു മുന്നിലുള്ള റോഡിലൂടെയാണു പ്രവേശന കവാടത്തിലേക്ക് എത്തേണ്ടത്. മെഡിക്കൽ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.
യാത്ര ബഗ്ഗി കാറിൽ
സുരക്ഷാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട
യാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ സജ്ജീകരിച്ചിട്ടുള്ള ബഗ്ഗി കാറിൽ മാത്രമാണു യാത്ര.
ടിക്കറ്റ് നിരക്ക്: മുതിർന്നവർക്ക് – 150 രൂപ, കുട്ടികൾക്ക് – 100 രൂപ.
ബുക്കിങ് ഓൺലൈൻ
പ്രവേശനം പൂർണമായും ഓൺലൈൻ ബുക്കിങ് വഴിയാണ്. www.keralahydeltourism.com വെബ്സൈറ്റ് വഴി പാസ് നേടാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്.
ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ഇവിടെനിന്നു ടിക്കറ്റ് എടുക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]