
ചെറുതോണി ∙ ജില്ലാ ആസ്ഥാനത്തു തെരുവുനായ ശല്യം രൂക്ഷമായി. പൈനാവ്, തടിയമ്പാട്, പള്ളിത്താഴം, വാഴത്തോപ്പ്, കരിമ്പൻ, ലക്ഷം കവല, പെരുങ്കാല, പാറേമാവ്, ഇടുക്കി, മരിയാപുരം തുടങ്ങിയ പ്രദേശങ്ങളിൽ ഉടമസ്ഥരില്ലാത്ത ഒട്ടേറെ നായ്ക്കളാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കും നിരന്തരം ശല്യമായി മാറുന്നത്.
വീട്ടിൽ ഓമനിച്ചു വളർത്തുന്ന നായ്ക്കളെ ഒരു ഘട്ടം കഴിഞ്ഞ് ഉപേക്ഷിക്കുമ്പോഴാണ് നാട്ടുകാർക്ക് ബാധ്യതയാകുന്നത്.
ആൾപ്പാർപ്പില്ലാത്ത ഇടങ്ങളിലോ വനമേഖലയിലോ തുറന്നുവിടുന്ന ഇത്തരം നായ്ക്കൾ കിലോമീറ്ററുകൾ താണ്ടി സമീപത്തുള്ള ടൗണുകളിലും കോളനികളിലുമെത്തി അവിടം സ്ഥിരം താവളമാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം കരിമ്പൻ ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റിരുന്നു. ടൗണിലൂടെ അലഞ്ഞു നടന്നിരുന്ന തെരുവുനായ വ്യാപാരിയെയും വഴി യാത്രക്കാരെയും ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
സംഭവം കണ്ട് ഓടി കൂടിയ നാട്ടുകാർക്ക് കടിയേറ്റവരെ രക്ഷിക്കാൻ നായയെ തല്ലിക്കൊല്ലേണ്ടി വന്നു.
തടിയമ്പാടും ചെറുതോണിയിലും പൈനാവിലുമെല്ലാം തെരുവുനായ്ക്കൾ കട വരാന്തകളിൽ കാട്ടിക്കൂട്ടുന്ന പരാക്രമം വ്യാപാരികളെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തും കലക്ടറേറ്റിന് സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. റോഡരികിൽ പൊതുജനങ്ങൾ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾക്കായി കലഹിക്കുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാർക്ക് വലിയ ശല്യമാണ് ഉണ്ടാക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനട
യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പലയിടങ്ങളിൽനിന്നായി പിടിച്ചുകൊണ്ടുവന്ന് വന്ധ്യംകരണം നടത്തിയശേഷം ടൗണുകളിൽ ഇവറ്റകളെ ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]