
തൊടുപുഴ ∙ കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതിയിലൂടെ ഭക്ഷണ സാധനങ്ങൾ ഇനി ഉപഭോക്താക്കൾക്ക് സ്റ്റീൽ പാത്രങ്ങളിൽ എത്തും. കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് (പോക്കറ്റ് മാർട്ട്) വഴി അടുത്തമാസം മുതൽ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുക.
മുട്ട, മീൻ എന്നിവ ചേർന്ന ഊണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം.
ഒരുമാസം വരെ മുൻകൂട്ടി പണം അടച്ച് ബുക്ക് ചെയ്യാം. വിതരണത്തിനായി ജില്ലയിൽ 7 ഹോട്ടലുകളാണു സജ്ജമായിട്ടുള്ളത്.
പാത്രം മടക്കി വാങ്ങാനും ആളെത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]