
ഇടുക്കി ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴ.
സൗജന്യ മെഡിക്കൽ പരിശോധന
തൊടുപുഴ ∙ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അൽ അസ്ഹർ മെഡിക്കൽ കോളജുമായി സഹകരിച്ച് തൊടുപുഴയിലെ വ്യാപാരികൾക്കായി 25 ലക്ഷം രൂപയുടെ സൗജന്യ മെഡിക്കൽ പരിശോധന നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അറിയിച്ചു. മേയ് ഒന്നു മുതൽ ജൂൺ 30 വരെയാണ് പരിശോധന ഒരുക്കുക. ജനറൽ മെഡിസിൻ, ത്വക് രോഗം, ഇഎൻടി, നേത്രരോഗം, സർജറി, എമർജൻസി മെഡിസിൻ, ശ്വാസകോശ രോഗം, ഗൈനക്കോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഡെന്റൽ തുടങ്ങിയ പന്ത്രണ്ടോളം ഡിപ്പാർട്മെന്റിലെ ഡോക്ടർമാരുടെ പരിശോധനയും ഇതോടൊപ്പം സൗജന്യമാണ്.പാക്കേജ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികൾ മർച്ചന്റ്സ് അസോസിയേഷന്റെ ഓഫിസിൽ നിന്നു കൂപ്പൺ വാങ്ങണം. പാക്കേജിന്റെ ഭാഗമായി ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്ന രോഗികൾക്ക് ഫീസിൽ ഇളവും ലഭ്യമാണെന്ന് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പൈജാസ് മൂസ, അൽ അസ്ഹർ സിഇഒ സുധീർ ബാസൂരി, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ.നവാസ്, അനിൽ പീടികപറമ്പിൽ തുടങ്ങിയവർ അറിയിച്ചു.
ലഹരിവിരുദ്ധ ക്ലാസ് നടത്തി
തൊടുപുഴ ∙ പൊലീസിന്റെയും തൊടുപുഴ റോട്ടറി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ക്ലാസ് നഗരസഭ ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോബ് കെ.ജേക്കബ് അധ്യക്ഷനായി. തൊടുപുഴ പൊലീസ് സിഐ എസ് മഹേഷ് കുമാർ, ബെന്നി ഇല്ലിമൂട്ടിൽ, ലൂസി ജോൺ എന്നിവർ പ്രസംഗിച്ചു. സബ് ഇൻസ്പെക്ടർ ആർ.അനിൽ കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2100-2300
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 264
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 760
ജാതിക്ക: 330
ജാതിപത്രി: 1600-2350