തൊടുപുഴ ∙ ശനിയാഴ്ച രാത്രി മങ്ങാട്ടുകവലയിൽ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ പ്രചാരണ വാഹനങ്ങളിലെ ഫ്ലെക്സ് ബോർഡുകൾ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 18 പേർക്കെതിരെ തൊടുപുഴ പൊലീസ് കേസ് എടുത്തു. അതേ സമയം പ്രചാരണ വാഹനങ്ങൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധിച്ച 30 യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തു.
പ്രതിഷേധ സൂചകമായി വാഹനങ്ങളിലെ കീറിയ ഫ്ലെക്സുകളുമായാണ് അപു ജോൺ ജോസഫ് പ്രചാരണത്തിനിറങ്ങി.
രാത്രി ഒൻപതരയോടെയായിരുന്നു അക്രമ സംഭവം. മൈക്ക് അനൗൺസ്മെന്റ് കരാർ നൽകിയിരുന്ന വാഹനങ്ങളിലെ ഫ്ലെക്സാണ് നശിപ്പിക്കപ്പെട്ടത്.
വാഹനം കരാർ നൽകിയിരുന്ന വടക്കുംമുറി സ്വദേശി സക്കീറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളിലെ ഫ്ലെക്സുകളാണ് തകർത്തത്. ഇതോടെ ഫ്ലെക്സ് നശിപ്പിച്ചതിന് പിന്നിൽ എൽഡിഎഫ് പ്രവർത്തകരാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ സംഘടിച്ചു.
രാത്രി പ്രചാരണം കഴിഞ്ഞ് മടങ്ങിയ യുഡിഎഫിന്റെ ഒരു പ്രചാരണ വാഹനം മങ്ങാട്ടുകവലയിൽ സിപിഎം പ്രവർത്തകർ തടഞ്ഞ് ഫ്ലെക്സുകൾ നശിപ്പിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിലാണ് അതിക്രമം നടത്തിയതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സ്ഥാനാർഥി അപു ജോൺ ജോസഫും യുഡിഎഫ് നേതാക്കളും പ്രവർത്തകരും അർധരാത്രി തൊടുപുഴ പൊലീ
സ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മാർച്ച് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമന് പരുക്കേറ്റു. വനിതാ പൊലീസ് പിന്നിൽനിന്നു തള്ളിയിട്ടതായി ആരോപണം ഉയർന്നതോടെ പ്രതിഷേധം ശക്തമായി.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഷ ചികിത്സയിലാണ്. തൊടുപുഴയിൽ പരാജയം ഭയന്ന എൽഡിഎഫ് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് സ്ഥാനാർഥി അപു ജോൺ ജോസഫ് ആരോപിച്ചു.
ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് യുഡിഎഫിന്റെ ആരോപണം.
ഡീൻ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി.വാഴയിൽ, നഗരസഭാ ചെയർപഴ്സൻ സാബിറ ജലീൽ. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
സംഭവത്തെത്തുടർന്ന് പൊലീസ് സ്റ്റേഷൻ പരിസരത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നു. സ്റ്റേഷൻ ഉപരോധിച്ച പ്രവർത്തകരുമായി ഡിവൈഎസ്പി നേരിട്ടെത്തി ചർച്ച നടത്തി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന പൊലീസിന്റെ ഉറപ്പിനെത്തുടർന്നാണ് രാത്രി ഒരു മണിയോടെ ഉപരോധസമരം അവസാനിപ്പിച്ചത്.
ഈ സംഭവത്തിൽ നഗരസഭ ചെയർപഴ്സൻ ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ യുഡിഎഫിന്റെ പ്രചാരണ വാഹനം അടിച്ചു തകർത്ത സംഭവത്തിൽ സിപിഎം ജില്ലാ നേതാവിന്റെ ഉൾപ്പെടെയുള്ള വിഡിയോ സഹിതം പരാതി കൊടുത്തിട്ടും ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

