തൊടുപുഴ∙ മങ്ങാട്ടുകവല മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഇനി ബസ് കാത്ത് ‘ഇരിക്കാം’. സിഎസ്ആർ ഫണ്ടുപയോഗിച്ച് ഫെഡറൽ ബാങ്ക് ബസ് സ്റ്റാൻഡിലേക്ക് ഇരിപ്പിടങ്ങൾ നൽകി. ബസ് സ്റ്റോപ് പുതിയ കെട്ടിടത്തിനു മുൻപിലേക്ക് മാറ്റിയതോടെയാണ് ഇരിപ്പിടങ്ങളില്ലാതായത്. യാത്രക്കാർ നേരിടുന്ന ദുരിതത്തെപ്പറ്റി കഴിഞ്ഞ ദിവസം മലയാള മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ഫെഡറൽ ബാങ്ക് ഇരിപ്പിടം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
വണ്ണപ്പുറം, ചേലച്ചുവട്, ഉടുമ്പന്നൂർ, പൂമാല, പെരുമ്പിള്ളിച്ചിറ, ആനക്കയം തുടങ്ങിയ റൂട്ടുകളിലെ യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. ഇന്നലെ മങ്ങാട്ടുകവല ബസ് ടെർമിനലിൽ നടന്ന ചടങ്ങിലാണ് ഫെഡറൽ ബാങ്ക് തൊടുപുഴ റീജനൽ ഹെഡ് ജെബിൻ കെ.ജോസ് ഇരിപ്പിടങ്ങൾ നഗരസഭാധ്യക്ഷൻ കെ.ദീപക്കിന് കൈമാറിയത്.
ടൗൺ ശാഖാ മാനേജർമാർ, നഗരസഭാ അസി. സെക്രട്ടറി കെ.ഷാജി, നഗരസഭാ മുൻ ചെയർമാൻ എ.എം.ഹാരിസ്, സ്ഥിരസമിതി അധ്യക്ഷൻ സനു കൃഷ്ണൻ, കൗൺസിലർ ജോസഫ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.
ബസ്റൂട്ട് വേണം
തൊടുപുഴ∙ തെക്കുംഭാഗം –അഞ്ചിരി വഴി ആനക്കയം റൂട്ടിൽ പുതിയ ബസ് സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
ഈ റൂട്ടിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും സർവീസ് നടത്തിയിരുന്നു. കാഞ്ഞിരമറ്റം അഞ്ചിരി റൂട്ടിലും ബസുണ്ടായിരുന്നു. കോവിഡ് കാലത്തു ബസുകൾ നിർത്തലാക്കിയതിനു ശേഷം സർവീസുകൾ ഇതുവരെ തുടങ്ങിയിട്ടില്ല.
ഇപ്പോൾ ഈ റൂട്ടിൽ ബസുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കഷ്ടപ്പെടുകയാണ്.
ഇതിനിടെ ആനക്കയം റൂട്ടിൽ പുതിയ ചില സർവീസുകൾക്ക് പെർമിറ്റ് നൽകാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ ബസും കെഎസ്ആർടിസിയും ഓടുന്ന ഇഞ്ചിയാനി റൂട്ടിൽ പെർമിറ്റ് നൽകാനാണ് നീക്കമെന്നാണു പരാതി.
ഇത് നിലവിലുള്ള സർവീസുകൾ ഇല്ലാതാക്കുമെന്നാണ് ആക്ഷേപം. ഇപ്പോൾ ബസുകളില്ലാത്ത റൂട്ടിൽ പുതിയ പെർമിറ്റ് അനുവദിക്കാൻ ആർടിഒ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്തും ആലക്കോട് പഞ്ചായത്തും കല്ലാനിക്കൽ സ്കൂൾ അധികൃതരും ആർടിഒ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

