നെടുങ്കണ്ടം∙ നിന്നും കിതച്ചും നെടുങ്കണ്ടം താലൂക്ക് ആശുപത്രി നിർമാണം, ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ പുരോഗതിയുണ്ടാമെന്ന് പ്രതീക്ഷ. രണ്ടു വർഷത്തിൽ പൂർത്തിയാകേണ്ട
കെട്ടിടനിർമാണം 2020 ഫെബ്രുവരി മൂന്നിന് ആരംഭിച്ചെങ്കിലും അഞ്ചു വർഷത്തിനിപ്പുറവും പാതിവഴിയിലാണ്. ഇതിനിടെ കോവിഡ് മൂലം നിർത്തിവയ്ക്കേണ്ടി വന്നതും നിർമാണം വൈകാൻ കാരണമായി.
നിലവിൽ വളരെക്കുറച്ച് ജോലിക്കാരുമായി പേരിന് മാത്രമാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ ആശുപത്രി നിർമാണ മോണിറ്ററിങ് കമ്മിറ്റി മീറ്റിങ്ങിൽ മന്ത്രി വീണാ ജോർജ് കരാർ കമ്പനിയെ അതൃപ്തി അറിയിച്ചെങ്കിലും നിർമാണത്തിലെ മെല്ലപ്പോക്കിനെതിരെ മുൻപ് തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും മന്ത്രി തലത്തിൽ ഇടപെടലുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. അടിയന്തരമായി 150 ജോലിക്കാരെ നിയമിക്കണമെന്നും 15 ദിവസത്തെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം ജീവനക്കാരുടെ എണ്ണം 200 ആയി കൂട്ടണമെന്നും അലംഭാവമുണ്ടായാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത ജനുവരിയിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് നിർമാണ കമ്പനിയുടെ അവകാശവാദം. നിർമാണം വൈകുന്നതിനെതിരെ പലതവണ ഇടതു നേതാക്കളിൽ നിന്നുൾപ്പെടെ പ്രതിഷേധമുയർന്നിരുന്നു.
ബില്ലുകൾ യഥാസമയം മാറിനൽകുന്നില്ലെന്ന ആക്ഷേപമായി കരാറുകാരും മുൻപ് രംഗത്തെത്തിയിരുന്നു. കിഫ്ബി ഫണ്ടായ 59.29 കോടി ചെലവിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്.
കരാറുകാരന് ഒരു ബിൽ പോലും കിഫ്ബിയിൽനിന്ന് മാറിനൽകാനില്ലെന്ന് മന്ത്രി പറഞ്ഞു.
കൂടാതെ കരാറുകാരന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ നേരിട്ട് നിർമാണ സാമഗ്രികൾ ഇറക്കി നൽകുന്നതിനായി കിഫ്ബി, സ്പെഷൽ പർപ്പസ് വെഹിക്കിളായ ഹൈറ്റ്സ് (എച്ച് എൽ എൽ ഇൻഫ്രാ ടെക് സർവീസസ് ലിമിറ്റഡ്), കരാർ കമ്പനി എന്നിവർ ചേർന്ന് ത്രികക്ഷി കരാറിലേർപ്പെട്ടിട്ടുണ്ട്. ഇത്തരം ത്രികക്ഷി കരാറിൽ കിഫ്ബി ഏർപ്പെടുന്നത് സംസ്ഥാനത്ത് തന്നെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

