കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്.
കട്ടപ്പന കമ്പോളം
ഏലം: 2400-2500
കുരുമുളക്: 690
കാപ്പിക്കുരു(റോബസ്റ്റ): 233
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 260, ചുക്ക്: 250
ഗ്രാമ്പൂ: 830, ജാതിക്ക: 340
ജാതിപത്രി: 1500-2050
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
ജോലി ഒഴിവ്
തൊടുപുഴ∙ നഗരസഭയിലെ പട്ടയംകവലയിൽ സ്ഥിതി ചെയ്യുന്ന സ്പെഷൽ അങ്കണവാടിയിൽ സ്പെഷൽ എജ്യുക്കേഷൻ ടീച്ചറുടെ ഒഴിവിലേക്ക് പ്രവൃത്തി പരിചയമുള്ളതും സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ്/ഡിഎഡ്/ഡിപ്ലോമ യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 31ന് 11ന് നഗരസഭ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 10ന് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ തുടങ്ങിയ രേഖകളുമായി ഓഫിസിൽ നേരിട്ട് ഹാജരാകണം.
പ്രായപരിധി 18–41. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിസമയത്ത് നഗരസഭ ഓഫിസുമായി ബന്ധപ്പെടുക. കുടയത്തൂർ∙ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഫാർമസിയിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഉയർന്ന പ്രായപരിധി 45 വയസ്സ്. യോഗ്യതകൾ: ഡിപ്ലോമ ഇൻ ഫാർമസി, കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ.
31ന് 10ന് കുടയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കുടയത്തൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ളവർക്ക് മുൻഗണന.
04862 297275.
കോഫി ബോർഡ് സബ്സിഡി
കട്ടപ്പന∙ സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി നൽകുന്നു. കിണർ/കുളം നിർമാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ളർ/ഡ്രിപ്പ്) വാങ്ങാൻ, പുനർക്കൃഷി, കാപ്പി ഗോഡൗൺ നിർമാണം, കാപ്പിക്കളം നിർമാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിങ് യൂണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനു മുൻപ് കോഫി ബോർഡിന്റെ ലൈസൺ ഓഫിസുകളിൽനിന്നു മുൻകൂർ അനുമതി വാങ്ങണം.
നവംബർ 28നകം ‘ഇന്ത്യ കോഫി ആപ്പ്’ എന്ന മൊബൈൽ ആപ്പ് മുഖേനയോ കോഫി ബോർഡ് വെബ്സൈറ്റ് വഴിയോ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ. വാഴവര- 04868 278025, 9495561600, വണ്ടിപ്പെരിയാർ- 8547315205, അടിമാലി- 8277066286.
ധനസഹായം
കട്ടപ്പന∙ കാപ്പിത്തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്കരണ ശാലകളിലോ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്ക് കോഫി ബോർഡിൽനിന്ന് ധനസഹായം ലഭ്യമാക്കാൻ അപേക്ഷ ക്ഷണിച്ചു.
സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വൺ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടാതെ മെഡിക്കൽ, എൻജിനീയറിങ്, അഗ്രികൾചർ, ഫാർമസി, ബിഎസ്സി നഴ്സിങ് വിദ്യാർഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാഫോം കോഫി ബോർഡിന്റെ വെബ്സൈറ്റിൽ നിന്നോ അടുത്തുള്ള ഓഫസുകളിൽ നിന്നോ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ 28നകം അതത് ലൈസൺ ഓഫിസുകളിൽ സമർപ്പിക്കണമെന്ന് കോഫി ബോർഡ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വാഴവര- 04868 278025, 9495561600, വണ്ടിപ്പെരിയാർ- 8547315205, അടിമാലി- 8277066286.
കാപ്പി വിത്ത്
കട്ടപ്പന∙ കോഫി ബോർഡ് 2025-26 സീസണിലേക്കുള്ള കാപ്പി വിത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് മുഖേനയോടെ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫിസ് വഴിയോ അപേക്ഷ നൽകാം.
നവംബർ 14 വരെ അപേക്ഷ സമർപ്പിക്കാം. കാപ്പി വിത്തിന്റെ പുതുക്കിയ നിരക്ക് കിലോഗ്രാമിന് 500 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് കോഫി ബോർഡിന്റെ വാഴവര ഓഫിസുമായി ബന്ധപ്പെടണം. വാഴവര- 04868 278025, 9495561600, വണ്ടിപ്പെരിയാർ- 8547315205, അടിമാലി- 82770 66286.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

