
മൂന്നാർ∙ കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ ബി -6 വിഭാഗത്തിൽപെട്ട ഒരു ബസു പോലും മൂന്നാർ ഡിപ്പോയിലേക്ക് അനുവദിക്കാത്തതിനു പിന്നിൽ ഗതാഗത മന്ത്രിയുടെ സ്വന്തം പാർട്ടിയിലെ നേതാവിന്റെ നിർദേശം പാലിക്കാത്തതിനെ തുടർന്നെന്ന് ആരോപണം. അടിമാലിയിൽനിന്ന് എറണാകുളത്തിന് സർവീസ് നടത്തുന്ന സ്വകാര്യ ബസിനെ സഹായിക്കാനായി തൊട്ടു മുൻപിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ സമയം മാറ്റാനുള്ള നേതാവിന്റെ നിർദേശം പാലിക്കാത്തതാണ് പുതിയ ബസുകൾ നൽകാത്തതെന്നാണ് ആരോപണം.
20 വർഷമായി മൂന്നാറിൽനിന്ന് രാവിലെ 7.40ന് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന്റെ സമയം മൂന്നാറിൽനിന്ന് 7.30ന് ആരംഭിച്ച് 7.40ന് അടിമാലിയിൽനിന്നു പുറപ്പെടാനാണ് രാജാക്കാട് സ്വദേശിയായ നേതാവ് ഉന്നത ഉദ്യോഗസ്ഥരോട് നിർദേശിച്ചത്.
അടിമാലിയിൽനിന്ന് 8.57ന് എറണാകുളത്തിന് പോകുന്ന സ്വകാര്യ ബസിനെ സഹായിക്കാനായിരുന്നു ഇത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഏതാനും ദിവസം സമയം മാറ്റി കെഎസ്ആർടിസി ഓടിയെങ്കിലും കലക്ഷൻ കുറഞ്ഞതോടെ ജീവനക്കാർ പ്രതിഷേധവുമായെത്തിയതോടെ ഡിപ്പോ അധികൃതർ വീണ്ടും ബസ് പഴയ സമയത്തു തന്നെ ഓടിക്കാൻ തുടങ്ങി.
ഇതോടെ വാശിയിലായ നേതാവ് പുതിയ ഒറ്റ ബസു പോലും മൂന്നാറിന് അനുവദിപ്പിക്കില്ലെന്ന് ജീവനക്കാരോട് ഭീഷണി മുഴക്കി.
പഴയ മൂന്നാർ ഡിപ്പോയിൽ നടന്നുവന്ന മിനി ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് സ്റ്റോപ് മെമ്മോ ലഭിച്ചതിനെ തുടർന്ന് മന്ത്രിയും എംഎൽഎയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്നാറിലെ വട്ടവട ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ അഞ്ചു ദിവസമായി നിർത്തിവച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]