
കുട്ടിക്കാനം∙ ദേശീയപാതയിൽ മരുതുംമൂടിനും പീരുമേടിനും മധ്യേ 3 മണിക്കൂറിനിടെ 4 വാഹനാപകടങ്ങൾ. യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എന്നാൽ വാഹനങ്ങൾ തകർന്നു. മരുതുംമൂടിന് സമീപം കാർ എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചു നിയന്ത്രണം വിട്ടശേഷം റോഡിൽ വട്ടംതിരിഞ്ഞ് ഓട്ടോറിക്ഷയിൽ ഇടിച്ചു നിന്നു.
രാവിലെ പതിനൊന്നോടെ ഉണ്ടായ അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല. ഇതിന് സമീപത്ത് കുട്ടിക്കാനം ഭാഗത്ത് നിന്നും മുണ്ടക്കയത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിൽ ഇടിച്ചു.
മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് ബ്രേക്ക് ചെയ്തപ്പോൾ റോഡിൽ നിന്നും തെന്നി മാറിയാണ് കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചത്. ഈ അപകടത്തിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വളഞ്ഞാംങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണം ഇല്ലിക്കൂട്ടത്തിലെ കുഴിയിലേക്കു വീണു.
യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന എത്തിയാണ് കാർ പുറത്തെടുത്തത്.
മുണ്ടക്കയം ഭാഗത്തു നിന്നു വന്ന കാർ ബസിനെ മറി കടക്കുന്നതിനെ എതിരെ വന്ന വാഹനത്തിൽ ഇടിക്കാൻ തുടങ്ങിയതോടെ വെട്ടിച്ചപ്പോൾ ആണ് കുഴിയിൽ പതിച്ചത്. കുട്ടിക്കാനം തട്ടാത്തിക്കാനത്തിന് സമീപം ആണ് നാലാമത്തെ അപകടം.
ഇവിടെയും യാത്രക്കാർക്ക് പരുക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]