
മുട്ടം ∙ തൊടുപുഴ ഇടുക്കി, തൊടുപുഴ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി റോഡുകളുടെ സംഗമകേന്ദ്രമായ മുട്ടം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ബൈപാസിന്റെ ആവശ്യം ശക്തമാകുന്നു. ശബരിമല യാത്രക്കാർക്ക് ടൗൺ ഒഴിവാക്കി യാത്ര ചെയ്യാൻ കഴിയുന്ന മുട്ടം ബൈപാസ് റോഡിന്റെ നിർമാണം കടലാസിലായിട്ട് വർഷങ്ങളായി.
ബൈപാസിനു ചർച്ച സജീവമായിട്ടും ഇതിനുള്ള സർവേ നടപടികൾ പൂർത്തിയായിട്ടും ഇനിയും നടപടിയാകുന്നില്ല.
അങ്കമാലി വഴി എത്തുന്ന ശബരിമല യാത്രക്കാർ ഏറെ ആശ്രയിക്കുന്നത് തൊടുപുഴ -മുട്ടം വഴിയെയാണ്. ശബരിമല സീസണിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.
ഇതൊഴിവാക്കാനാണ് മുട്ടം എൻജിനീയറിങ് കോളജിന് സമീപത്തുനിന്നു തോട്ടുങ്കരയ്ക്ക് ഒരു സമാന്തര പാതയ്ക്ക് നടപടിയായത്. 8 വർഷമായി ഈ റോഡ് വരുമെന്ന് പറയുന്നുണ്ടെങ്കിലും യാഥാർഥ്യമായില്ല.
തൊടുപുഴയിൽനിന്ന് ഈരാറ്റുപേട്ട, എരുമേലി, ശബരിമല ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് മുട്ടം ടൗൺ ഒഴിവാക്കി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ബൈപാസ് റോഡ് വിഭാവനം ചെയ്തത്. അശാസ്ത്രീയമായ ബസ് സ്റ്റോപ്പും ഗതാഗതക്കുരുക്കിന് കാരണമാണ്.
തൊടുപുഴയിലേക്കുള്ള ബസുകൾക്ക് സ്റ്റോപ് അനുവദിച്ചിരിക്കുന്നത് തിയറ്ററിനു സമീപത്താണ്.
എന്നാൽ ജംക്ഷനു സമീപത്ത് ബസ് നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് എല്ലാക്കാലത്തും ഗതാഗതക്കുരുക്കിന് കാരണമാകും. മിക്ക സമയത്തും ടൗൺ ഗതാഗതക്കുരുക്കിലാണ്.
ടൗണിലോ സമീപമോ റോഡുകൾക്ക് ആവശ്യമായ വീതിയില്ല. മുട്ടത്ത് രണ്ടു ബൈപാസുകൾ യാഥാർഥ്യമായാൽ ടൗണിന്റെ വികസനത്തിനും ഗതാഗതക്കുരുക്കിനും ഏറെ ആശ്വാസകരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]