
തൊടുപുഴ ∙ കോളജിൽ വൈകിയെത്തുന്നവരുടെ ‘ശത്രു’വായിരുന്നു മണി. കൃത്യസമയത്ത് മണിയടിക്കും, വൈകിവരുന്നവർ പിടിയിലാകും.
അവർ പരിഹാരം കണ്ടെത്തി; മണി അടിച്ചുമാറ്റുക.അങ്ങനെ മോഷ്ടിക്കപ്പെട്ട ലോഹമണി കാൽനൂറ്റാണ്ടിനുശേഷം കഴിഞ്ഞയാഴ്ച ക്യാംപസിൽ തിരികെയെത്തി.
എടുത്തവർതന്നെ പൂർവവിദ്യാർഥി സംഗമവേദിയിൽ മണി കൈമാറി! തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ ആദ്യ ബാച്ചിന്റെ 25–ാം വാർഷികത്തിൽ കേട്ടത് നൊസ്റ്റാൾജിയയുടെ മണിമുഴക്കം.
1996–2000 ബാച്ചിലാണു വൈകിയെത്തുന്ന വിദ്യാർഥികൾ പ്രിൻസിപ്പലിനു വിശദീകരണം നൽകേണ്ടി വന്നത്. അങ്ങനെ ക്ലാസിനു പുറത്താക്കപ്പെട്ട
വിദ്യാർഥിയാണു മണിക്കിട്ടൊരു പണികൊടുക്കാൻ തീരുമാനിച്ചതും ആരുംകാണാതെ മണിയഴിച്ച് ഹോസ്റ്റലിലെ സഹപാഠിയുടെ കട്ടിലിനടിയിൽ ഒളിപ്പിച്ചതും. പഠനംകഴിഞ്ഞു ഹോസ്റ്റൽ വിടുമ്പോഴാണു മണിയുടെ കാര്യം ഓർത്തത്.
പിന്നെ തിരിച്ചുകൊടുക്കാനാവുമോ? കൂട്ടുകാരനതു വീട്ടിൽക്കൊണ്ടുപോയി.
കഴിഞ്ഞയാഴ്ച ആ ബാച്ചിന്റെ 25–ാം വാർഷികസംഗമത്തിൽ അന്നത്തെ പ്രിൻസിപ്പൽ പി.വി.ആന്റണിയെ സാക്ഷിയാക്കി മണിമോഷ്ടിച്ച സംഭവം അവർ വിവരിച്ചു. ‘ഞാനിത് ക്ഷമിച്ചിരിക്കുന്നു’ എന്ന് അദ്ദേഹത്തിന്റെ കമന്റ്.
മണി കോളജിൽത്തന്നെ സൂക്ഷിക്കാനും തീരുമാനമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]