ഉപ്പുതറ∙ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റന്റ് വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നാരോപിച്ച് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി. ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിപി, വിജിലൻസ് ഡയറക്ടർ, ഹൈക്കോടതി റജിസ്ട്രാർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്കാണ് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജേക്കബ് പരാതി നൽകിയത്.പഞ്ചായത്തിലെ താൽക്കാലിക ടെക്നിക്കൽ അസിസ്റ്റന്റിനെ കൃത്യനിർവഹണത്തിലെ വീഴ്ച ആരോപിച്ച് പിരിച്ചുവിട്ടിരുന്നു.
തുടർന്ന് ഇയാൾ നിയമനടപടിയിലൂടെ 2024 ജൂണിൽ ജോലിയിൽ തിരികെ പ്രവേശിച്ചു.
എന്നാൽ കരാർ പുതുക്കാതെ ഇയാൾ അനധികൃതമായി ശമ്പളം കൈപ്പറ്റിയതായി ഭരണ സമിതി കണ്ടെത്തിയതോടെ മുഴുവൻ ശമ്പളവും തിരിച്ചു പിടിക്കാൻ ഭരണ സമിതി തീരുമാനമെടുത്തു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും ജില്ലാ അപ്രൈസൽ കമ്മിറ്റിയെ സ്വാധീനിച്ചും ഇയാൾ ജോലിയിൽ തിരികെ കയറിയതിന്റെ രേഖകൾ കൈവശമുണ്ടെന്ന് ജയിംസ് നൽകിയ പരാതിയിൽ പറയുന്നു.കഴിഞ്ഞ ഫെബ്രുവരി 7ന് ചേർന്ന ഭരണ സമിതി തീരുമാനം എന്ന പേരിൽ കോടതിയിൽ ഹാജരാക്കിയത് വ്യാജരേഖയാണ്.
ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖ ചമച്ച് അസിസ്റ്റന്റ് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിന്റെ ഔദ്യോഗിക സീലോടെ ഹൈക്കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ഭരണ സമിതി തീരുമാനം ഇപ്പോഴും പ്രസിഡന്റായ താൻ അംഗീകരിച്ചിട്ടില്ല. വ്യാജ രേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ പഞ്ചായത്തു ഡയറക്ടർ, കലക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
ടെക്നിക്കൽ അസിസ്റ്റന്റിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]