
തൊടുപുഴ ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുന്നവർക്ക് അപകടക്കെണിയായി തകർന്ന സ്ലാബുകളും മാലിന്യം ഒഴുകുന്ന പൈപ്പുകളും. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്തു സ്ലാബ് തകർന്ന് കോൺക്രീറ്റ് ചെയ്തിരുന്ന തുരുമ്പിച്ച കമ്പികൾ ഉയർന്നു നിൽക്കുകയാണ്.
ബസിൽ നിന്നിറങ്ങി സ്റ്റാൻഡിലേക്ക് നടക്കുന്ന യാത്രക്കാരുടെ കാലിൽ ഇരുമ്പ് കമ്പി കൊണ്ട് പരുക്ക് പറ്റാനുള്ള സാധ്യത ഏറെ.
ബസ് സ്റ്റാൻഡിലെ പഴയശുചി മുറിയിൽനിന്നുള്ള മലിന ജലം ഒഴുകി വരുന്ന പൈപ്പ് പൊട്ടി ബസ് സ്റ്റാൻഡിലൂടെ മാലിന്യം ഒഴുകുകയാണ്. മഴക്കാലമായതോടെ ഇതു പകർച്ച വ്യാധികൾക്ക് ഇടയാക്കുമെന്ന് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു. ബസ് സ്റ്റാൻഡിലെ മേൽക്കൂര പല ഭാഗത്തും ചോർന്ന് മഴ വെള്ളം യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലെ ഓടയുടെ മുകളിലെ ഒരു ഭാഗത്തെ ഗ്രിൽ തകർന്ന് അപകട നിലയിലാണ്.
വേഗം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി എടുക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]