തൊടുപുഴ∙ പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ പോസ്റ്റ്മാസ്റ്റർ ഗിന്നസ് മാടസ്വാമിയുടെ കരണത്തടിച്ച കേസിൽ സിപിഎം നേതാക്കൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ, സിപിഎം പീരുമേട് ലോക്കൽ സെക്രട്ടറി വി.
എസ്. പ്രസന്നൻ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ, ലോക്കൽ കമ്മിറ്റിയംഗം സി.ബി.
വിജയകുമാർ, എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. കേസിൽ കണ്ടാലറിയാവുന്ന മൂന്ന് സിപിഎം പ്രവർത്തകർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പണിമുടക്ക് ദിനത്തിൽ സംഘർഷാവസ്ഥയെ തുടർന്ന് പോസ്റ്റ് ഓഫിസ് പൂട്ടി പുറത്തിറങ്ങി വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതിനിടെ ആണ് സിപിഎം പ്രവർത്തകർ മാടസ്വാമിയെ മർദിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]