
ഇടുക്കി സ്വദേശിക്ക് ആറരക്കോടി രൂപയുടെ ഫെലോഷിപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജാക്കാട്∙ ഇടുക്കി സ്വദേശിക്ക് അയർലൻഡ് സർക്കാരിന്റെ ആറരക്കോടി രൂപയുടെ ഫെലോഷിപ്. ബൈസൺവാലി വടക്കേടത്ത് രവീന്ദ്രൻ–അംബിക ദമ്പതികളുടെ മകനായ ഡോ. വി.ആർ.ആനന്ദിനാണ് യുവ ഗവേഷകർക്കുള്ള പാത്ത്വേ ഫെലോഷിപ് ലഭിച്ചത്. ഇൗ ഫെലോഷിപ് ലഭിക്കുന്ന ആദ്യ മലയാളിയാണ്. കാൻസർ രോഗ നിർണയത്തിനുള്ള അതിനൂതന ഫോട്ടോണിക്സ് സെൻസറുകൾ വികസിപ്പിക്കുന്നതിനാണ് ഫെലോഷിപ്. ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിലെ ഫോട്ടോണിക് റിസർച് സെന്ററിലും (പിആർസി), നാനോ റിസർച് സെന്ററിലുമായാണ് (എൻആർസി) ഗവേഷണം.
രാജകുമാരി എൻഎസ്എസ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ ബിരുദവും കാെച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക് സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ആനന്ദിന് കെഎസ്സിഎസ്ടിഇ റിസർച് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽ ഫിസിക്സ് വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിനിയായ മലപ്പുറം വണ്ടൂർ ആനന്ദ സൗധത്തിൽ അഞ്ജനയാണ് ഭാര്യ.