
‘സൂപ്പർ ശരണ്യ’: കോളജിലെ വിദ്യാർഥിനി, വീട്ടിലെ അമ്മക്കരുതൽ, വളയം പിടിച്ചാൽ ഏതു വഴിയും ഓടിത്തീർക്കുന്ന സാരഥി
നെടുങ്കണ്ടം ∙ കോളജിലെ വിദ്യാർഥിനി, വീട്ടിലെ അമ്മക്കരുതൽ, വളയം പിടിച്ചാൽ ഏതു വഴിയും ഓടിത്തീർക്കുന്ന സാരഥി. ശരണ്യ ശരിക്കും സൂപ്പറാണ്.
നെടുങ്കണ്ടം മൈനർസിറ്റി വാഴത്തോപ്പിൽ വീട്ടിൽ ശരണ്യ (24) തൂക്കുപാലം ജവാഹർലാൽ നെഹ്റു കോളജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർഥിനിയാണ്. അവധി ദിവസങ്ങളിലും ഒഴിവുസമയങ്ങളിലും ശരണ്യ പഠിച്ചു തീർക്കുന്നതാകട്ടെ ഹൈറേഞ്ചിലെ ദുർഘട
വഴികളും. പതിനെട്ടാം വയസ്സിൽ തന്നെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയ ശരണ്യ പിക്കപ് വാനുകളും ലോറിയും ഓടിക്കാത്ത ഹൈറേഞ്ചിലെ റോഡുകൾ വിരളമാണ്. തടി വ്യാപാരിയും ഡ്രൈവറുമായ പിതാവ് മുത്തുവിനൊപ്പം വാഹനം ഓടിച്ചു തുടങ്ങിയ ശരണ്യയ്ക്ക് ജീവിത വഴിയിൽ കൂട്ടായെത്തിയത് ഡ്രൈവറായ കരിമ്പത്തിക്കൽ സൂര്യയായതും യാദൃശ്ചികം.
തടിയും മറ്റും കയറ്റി ദീർഘദൂര യാത്രകളും ശരണ്യ നടത്താറുണ്ട്. ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം നേടണമെന്നും മത്സര പരീക്ഷകൾക്ക് തയാറെടുക്കണമെന്നുമാണ് ശരണ്യയുടെ ആഗ്രഹം.
നാലു വയസ്സുകാരി സൂര്യഗായത്രിയും രണ്ടര വയസ്സുകാരൻ സൂര്യകൃഷ്ണയുമാണ് മക്കൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]