
മുറിഞ്ഞപുഴയിൽ വന്യമൃഗശല്യം രൂക്ഷം, പൗരസമിതി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടിക്കാനം ∙ വന്യമൃഗശല്യം മൂലം ദുരിതത്തിലായ നാട്ടുകാർ മുറിഞ്ഞപുഴ പൗരസമിതിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടാനക്കൂട്ടം ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. പീരുമേട് പഞ്ചായത്തിലെ മുറിഞ്ഞപുഴ, കുട്ടിക്കാനം, തോട്ടാപുര, കല്ലാർ പുതുവൽ തുടങ്ങിയ ജനവാസ മേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വന്യജീവികളുടെ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. പ്രദേശത്ത് ഇറങ്ങുന്ന കാട്ടാനക്കൂട്ടം ഇപ്പോൾ അക്രമാസക്തമാകുന്ന അവസ്ഥയിലായി കഴിഞ്ഞു.
ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധ സമരം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു പൂച്ചാലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്.സാബു, എ.രാമൻ, എം.ജെ.തോമസ്, വിവിധ സംഘടനാ നേതാക്കളായ അലക്സ് പടിപ്പറമ്പിൽ, സാലമ്മ വർഗീസ്, വി.എം. മൈക്കിൾ, ആന്റണി വടക്കേൽ, സി.ജെ.തങ്കച്ചൻ, ടി.ജെ.ബിജു, എന്നിവർ പ്രസംഗിച്ചു. അടിക്കാട് വെട്ടാത്ത സാഹചര്യത്തിൽ ആനകൾ ഉൾവനത്തിലേക്കു പ്രവേശിക്കുന്നില്ല. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് ആന ശല്യം വർധിക്കാൻ കാരണം എന്നു സമരക്കാർ ആരോപിച്ചു.