തൊടുപുഴ ∙ പൊള്ളുന്ന ചൂടിനെ തണുപ്പിക്കാൻ ഒരു നാരങ്ങവെള്ളം കുടിക്കാമെന്നു കരുതിയാൽ പോക്കറ്റ് ചൂടാകും. കൊടുംചൂടിൽ വലയുന്ന ജനങ്ങളെ ‘പിഴിയുകയാണ്’ ചെറുനാരങ്ങ വില.
കിലോഗ്രാമിനു 150–160 രൂപ വരെയായി ചില്ലറവില. ഇതോടെ, പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി.
ചില ബേക്കറികളിൽ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. ഒരാഴ്ച മുൻപ് കിലോഗ്രാമിന് 120 രൂപയായിരുന്നു ചെറുനാരങ്ങാ വില.
ചൂടു കൂടിയതോടെ, നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്. ബേക്കറികൾ, ജൂസ് കടകൾ തുടങ്ങിയവർക്ക് വിലവർധന തിരിച്ചടിയാണ്.
തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയർന്നു തന്നെ തുടരാനാണ് സാധ്യത.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

