
ഇടുക്കി ജില്ലയിൽ ഇന്ന് (29-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹോർട്ടികൾചർ മേഖലയിലെ പദ്ധതികൾക്ക് ധനസഹായം
തൊടുപുഴ ∙ കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം, ‘ആത്മ’ എന്നിവ മുഖേന സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നൽകുന്നു. നിബന്ധനയോടെ ലോൺ ലിങ്ക് ചെയ്തത് പ്രോജക്ട് ചെലവിന്റെ 80% സഹായമായി അനുവദിക്കും. അപേക്ഷയും പ്രോജക്ടിന്റെ സംക്ഷിപ്ത രൂപവും എട്ടിനകം ഓഫിസിൽ ലഭ്യമാകണം. ഫോൺ: 04862228188, 79070 57141.
സൗജന്യ ഹിന്ദി ക്ലാസ്
തൊടുപുഴ ∙ ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ നേതൃത്വത്തിൽ മടക്കത്താനം ബെല്ലോ സ്റ്റാർ ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഹിന്ദി ക്ലാസുകൾ 3 മുതൽ ആരംഭിക്കും. 8–ാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കും 18 വയസ്സിനുമേൽ പ്രായമുള്ളവർക്കും ക്ലാസിൽ പങ്കെടുക്കാം. ഫോൺ: 85479 95610.
കട്ടപ്പന കമ്പോളം
ഏലം: 2700-2800
കുരുമുളക്: 687
കാപ്പിക്കുരു(റോബസ്റ്റ): 267
കാപ്പി പരിപ്പ്(റോബസ്റ്റ): 460
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 210
ചുക്ക്: 225
ഗ്രാമ്പൂ: 750
ജാതിക്ക: 340
ജാതിപത്രി: 1850-2400